ഞാൻ നിന്നെ സ്‌നേഹിക്കുന്നു മോളെ, നീ ഇത്ര പെട്ടന്ന് വളരരുതെന്ന് ആഗ്രഹിക്കുന്നു; മകൾക്ക് ജന്മദിനാശംസകളുമായി പൃഥ്വി

ഏറെ വെെകാരികമായാണ് പൃഥ്വി മകൾക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്

Prithviraj and Ally

മകൾ അല്ലിക്ക് ജന്മദിനാശംകൾ നേർന്ന് നടൻ പൃഥ്വിരാജ്. ഇന്ന് അല്ലിയുടെ ആറാം പിറന്നാളാണ്. മകളുടെ പിറന്നാൾ ദിനത്തിൽ ഏറെ വെെകാരികമായാണ് പൃഥ്വി മകൾക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്.

Read Also: സുപ്രിയയ്‌ക്കൊപ്പം ഉറക്കമിളച്ചുള്ള സിനിമ കാണൽ; പൃഥ്വി പറയുന്നു

“എന്റെ സൂര്യപ്രകാശത്തിനു ജന്മദിനാശംസകൾ, നീ ഇത്ര പെട്ടന്ന് വളരരുതെന്ന് എന്നിലെ ഒരു ഭാഗം ആഗ്രഹിക്കുന്നു. പക്ഷേ, എന്നിലെ മറ്റൊരു ഭാഗം നിന്റെ വളർച്ചയെ ആകാംക്ഷയോടെ നോക്കികാണുന്നു! നീ ആശ്ചര്യങ്ങൾ നിറഞ്ഞവളായി തുടരുമെന്നും ഇപ്പോഴത്തെ പോലെ ലോകത്തെ സ്നേഹിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ലെന്നും ഞാൻ പ്രതീക്ഷിക്കുന്നു! ഞാൻ നിന്നെ സ്നേഹിക്കുന്നു പെൺകുഞ്ഞേ!” പൃഥ്വി കുറിച്ചു.

കഴിഞ്ഞ ദിവസം മകൾക്കൊപ്പമുള്ള പൃഥ്വിരാജ് കളിക്കുന്ന ചിത്രം സുപ്രിയ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. തന്റെ പ്രിയപ്പെട്ട ഡാഡയുടെ കൈ പിടിച്ച് കടലിൽ കളിക്കുന്ന അല്ലിയുടെ ചിത്രമാണ് സുപ്രിയ പങ്കുവച്ചത്. സൺഡേ ഫൺഡേ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ഇതേ ചിത്രം പൃഥ്വിയും റീ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്തത്തിൽ മാസ്കും സൺഗ്ലാസും വച്ച് പതിവ് പോലെ സ്റ്റൈലൻ ലുക്കിലാണ് പൃഥ്വി.

 

View this post on Instagram

 

Sunday Funday#ArabianSea#Daada& Ally#WaterBaby

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

അല്ലിമോൾ മുഖം തിരിച്ചിരിക്കുന്ന ചിത്രമാണ് സുപ്രിയയും പൃഥ്വിയും മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. പതിവുപോലെ മുഖം ഇല്ല അല്ലിയുടെ മുഖം കാണാൻ സാധിക്കില്ല. വാഗമണിൽ അവധി ആഘോഷിക്കുന്ന പൃഥ്വിയുടേയും അല്ലിയുടേയും ചിത്രം നേരത്തെ സുപ്രിയ പങ്കുവച്ചിരുന്നു.

 

View this post on Instagram

 

Two beautiful days spent in the hills, for some much needed R n R. Nourished. #Daada&Ally #Vagamon

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

വളരെ ചുരുക്കം സന്ദര്‍ഭങ്ങളിലേ പൃഥ്വിരാജും സുപ്രിയയും മകള്‍ അല്ലി എന്നു വിളിപ്പേരുള്ള അലംകൃതയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളൂ. അല്ലിമോളുടെ മുഖം കാണിക്കുന്ന ചിത്രം പോലും പൃഥ്വി രണ്ട് വര്‍ഷം മുമ്പ് മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ally mols birthday image prithviraj wishes

Next Story
മമ്മുക്കയില്ലായിരുന്നെങ്കിൽ ആദ്യ മലയാളചിത്രം തന്നെ മുടങ്ങിയേനെ; സുഹാസിനിമമ്മൂട്ടി, Mammootty, സുഹാസിനി, Suhasini, koodevide, koodevide movie, koodevide full movie, koodevide songs
The moderation of comments is automated and not cleared manually by malayalam.indianexpress.com