പഴയ വീഞ്ഞോ ‘ഡിജെ’? അല്ലു അര്‍ജുന്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

ഒരു വര്‍ഷത്തെ ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷമാണ് ഒരു അല്ലു അര്‍ജുന്‍ ചിത്രം തിയറ്ററിലെത്തുന്നത്

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍ നായകനാകുന്ന ഡിജെ അഥവാ ഡുവ്വാഡാ ജഗന്നാദത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു വര്‍ഷത്തെ ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷമാണ് ഒരു അല്ലു അര്‍ജുന്‍ ചിത്രം തിയറ്ററിലെത്തുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. മുന്‍കാല ചിത്രങ്ങളിലേത് പോലെ തന്നെ ആക്ഷന് പ്രാധാന്യം നല്‍കുന്നതാണ് ഈ ചിത്രവും എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

സൂപ്പര്‍ ഹിറ്റ് ചിത്രമായ ഗബ്ബാര്‍ സിംഗിന്റെ സംവിധായകനായ ഹരിഷ് ശങ്കറാണ് ഡിജെ സംവിധാനം ചെയ്യുന്നത്. ആദ്യമായാണ് അല്ലു അര്‍ജ്ജുനും ഹീരഷ് ശങ്കറും ഒന്നിക്കുന്നത്. ജൂണ്‍ 23നാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത് . കഴിഞ്ഞ ഏപ്രിലിലായിരുന്നു ഒടുവില്‍ അല്ലു ചിത്രം തിയറ്ററിലെത്തിയത്. സരിനോടു എന്ന പേരില്‍ തെലുങ്കില്‍ റിലീസ് ചെയ്ത ചിത്രം യോദ്ധാവ് എന്ന പേരില്‍ മലയാളത്തിലും എത്തിയിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Allu arjuns djs teaser is out

Next Story
ഉദയനിധി സ്റ്റാലിനും പ്രിയദർശനും ഒന്നിക്കുന്നുudhayanidhi stalin, priyadarshan
The moderation of comments is automated and not cleared manually by malayalam.indianexpress.com