/indian-express-malayalam/media/media_files/2025/11/28/allu-arjun-arha-2025-11-28-12-34-29.jpg)
തെലുങ്കരുടെ മാത്രമല്ല, മലയാളികളുടെയും ഇഷ്ടം കവർന്ന താരമാണ് അല്ലു അർജുൻ. മൊഴിമാറ്റ ചിത്രങ്ങളിലൂടെയാണ് അല്ലു മലയാളികൾക്കിടയിൽ സുപരിചിതനായത്. കേരളത്തിൽ ഫാൻസ് അസോസിയേഷനുള്ള ചുരുക്കം തെലുങ്ക് താരങ്ങളിൽ ഒരാൾ കൂടിയാണ് അല്ലു അർജുൻ. താരം പലതവണ കേരളത്തിൽ സന്ദർശനം നടത്തുകയും ചെയ്തിട്ടുണ്ട്.
അല്ലുവും ഭാര്യ സ്നേഹയും മക്കളായ അല്ലു അർഹയും അല്ലു അയാനുമൊക്കെ പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ്. എന്നാൽ, അഞ്ചാം വയസ്സിൽ 'യംഗസ്റ്റ് ചെസ് ട്രെയ്‌നർ'ക്കുള്ള നോബൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് സ്വന്തമാക്കിയത് അല്ലുവിന്റെ മകൾ അർഹയാണെന്ന കാര്യം പലർക്കും അറിയില്ല.
Also Read: അമ്മ ക്രിസ്ത്യൻ, അച്ഛൻ ഹിന്ദു, ഞാൻ ബുദ്ധമത വിശ്വാസി, മരുമകൾ മുസ്ലീം: അമല അക്കിനേനി
30 ചെസ്സ് പസിലുകൾ സോൾവ് ചെയ്തും 50-ൽ അധികം വിദ്യാർത്ഥികൾക്ക് ചെസ്സ് കളിയിൽ പരിശീലനം നൽകിയുമാണ് അല്ലു അർഹ ഈ നേട്ടം സ്വന്തമാക്കിയത്. ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് പരിശീലക എന്ന റെക്കോർഡ് മുൻപ് മഞ്ചു ലക്ഷ്മിയുടെ മകൾ വിദ്യാ നിർവാണയുടെ പേരിലായിരുന്നു. ആറാം വയസ്സിലാണ് വിദ്യാ നിർവാണ ഈ റെക്കോർഡ് സ്വന്തമാക്കിയത്. എന്നാൽ വിദ്യാ നിർവാണയെ മറികടന്ന് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് പരിശീലകയായി മാറുകയായിരുന്നു അല്ലു അർഹ.
Also Read: പഠിച്ചത് ഒരേ കോളേജിൽ, അന്ന് മീര ജാസ്മിൻ വലിയ സ്റ്റാർ: നയൻതാര
ശാകുന്തളം എന്ന ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറ്റം കുറിച്ചിരുന്നു അല്ലു അർഹ. സാമന്തയുടെയും ദേവ് മോഹന്റെയും മകളായാണ് ചിത്രത്തിൽ അർഹ അഭിനയിച്ചത്.
Also Read: എനിക്ക് മമ്മൂട്ടി എന്നു പേരിട്ടയാൾ ഇദ്ദേഹമാണ്; കൂട്ടുകാരനെ പരിചയപ്പെടുത്തി മെഗാസ്റ്റാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us