തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു ബോബി വിവാഹിതനായി. മുംബൈ സ്വദേശിയായ നീല ഷായാണ് ബോബിയുടെ ജീവിത പങ്കാളി. ജൂണ്‍ 21നാണ് വിവാഹം നടന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താന്‍ വിവാഹിതനായ കാര്യം അല്ലു ബോബി അറിയിച്ചത്.

‘സുഹൃത്തുക്കളെ ഞാന്‍ വിവാഹിതനായി. ഇതെനിക്കൊരു പുതിയ തുടക്കമാണ്. എന്നെ അനുഗ്രഹിക്കണം. 2005ല്‍ ഞാന്‍ വിവാഹിതനായി പിന്നീട് 2016ല്‍ സമാധാനപൂര്‍ണായി വിവാഹമോചിതനായി. എന്നാലും ദൈവം എന്നെ മുന്നോട്ട് പോകാനും സന്തോഷത്തോടെ ജീവിക്കാനും പഠിപ്പിച്ചു. എന്റെ കുടുംബം എന്നെ പൂര്‍ണമായും പിന്തുണച്ചു,’ അല്ലു ബോബി കുറിച്ചു.

ഹൈദരബാദില്‍ പരാമ്പരാഗത ചടങ്ങുകളോടെയായിരുന്നു അല്ലുവിന്റേയും നീലയുടേയും വിവാഹം. അല്ലു ബോബി തെലുങ്ക് സിനിമാ നിര്‍മ്മാതാവാണ്. നീല ഷാ യോഗാ അധ്യാപികയും.

അല്ലു നേരത്തേ വിവാഹിതനായിരുന്നു. നീലിമ ബണ്ടിയായിരുന്നു അല്ലു ബോബിയുടെ ആദ്യ ഭാര്യ. ഇരുവര്‍ക്കും 10 വയസുള്ള ഒരു മകളുമുണ്ട്. അല്ലു അന്‍വിത എന്നാണ് മകളുടെ പേര്.

വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ജോലിത്തിരക്കു കാരണം അല്ലു അര്‍ജുന്‍ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook