പ്രേക്ഷകരുടെ പ്രിയതാരമാണ് അല്ലു അർജുൻ. അല്ലുവിന്റെ പുതിയൊരു ചിത്രം കൂടി തിയേറ്ററിലത്താൻ തയ്യാറെടുക്കുകയാണ് ഡിജെ അഥവാ ദുവ്വാഡാ ജഗന്നാദം. ചിത്രത്തിന്റെ ട്രെയിലർ വൻ തരംഗമാണ് ഉണ്ടാക്കിയത്. ഡിജെയുടെ ഓഡിയോ റിലീസ് ഞായറാഴ്ച ഹൈദരാബാദിൽ നടന്നു. എന്നാൽ പരിപാടിയിൽ അല്ലു അർജുനെക്കാളും ഏവരുടെയും മനം കവർന്നത് ഒരു കുട്ടിയാണ്. അല്ലുവിന്റെ മകനായ അയാനായിരുന്നു ഓഡിയോ റിലീസിലെ താരം. കുഞ്ഞു അയാന്റെ ചിത്രം അല്ലു തന്റെ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

ഓഡിയോ റിലീസിന്റെ വേദിയിലെത്തിയപ്പോൾ സദസിനോട് കൈകൾ കൂപ്പി നമസ്‌കാരം പറഞ്ഞ അയാന്റെ ചിത്രമാണ് അല്ലു പങ്കുവെച്ചിരിക്കുന്നത്. മകന്റെ ഈ പ്രവൃത്തി കണ്ട് നോക്കി നിൽക്കുന്ന അല്ലുവിനെയും ചിത്രത്തിൽ കാണാം. അയാന്റെ ഈ പ്രവൃത്തി തന്നെ അതിശയിപ്പിച്ചുവെന്ന് ചിത്രത്തോടൊപ്പം അല്ലു ട്വിറ്ററിൽ കുറിച്ചു.

നവമാധ്യമങ്ങളിലിപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് അല്ലു അയാന്റെ ഈ ചിത്രമാണ്. ഈ വർഷം ഏപ്രിലിലാണ് അയാന് മൂന്ന് വയസ് തികഞ്ഞത്. മകനൊപ്പം ഗോവയിൽ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ അന്ന് അല്ലു പങ്കുവെച്ചിരുന്നു.

ഡിജെയുടെ ഓഡിയോ റിലീസിന് അല്ലുവിന്റെ പിതാവ്, ഭാര്യ സ്‌നേഹ ഷെട്ടി, ഏഴ് മാസം പ്രായമുളള ഇളയമകൾ അല്ലു അർഹ എന്നിവർ എത്തിയിട്ടുണ്ടായിരുന്നു.

allu arjun, dj

allu arjun, dj

allu arjun, dj

allu arjun, ayaan,dj

അല്ലു ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഡിജെ. ഹരിഷ് ശങ്കറാണ് ഡിജെ സംവിധാനം ചെയ്യുന്നത്. ആദ്യമായാണ് അല്ലു അര്‍ജുനും ഹീരഷ് ശങ്കറും ഒന്നിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിലെ ഗാനങ്ങളൊരുക്കുന്നത്.പൂജ ഹെഗ്‌ഡേയാണ് സിനിമയിൽ നായികയായെത്തുന്നത്. ജൂണ്‍ 23നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത് . കഴിഞ്ഞ ഏപ്രിലിലായിരുന്നു ഒടുവില്‍ അല്ലു ചിത്രം തിയേറ്ററിലെത്തിയത്. സരിനോടു എന്ന പേരില്‍ തെലുങ്കില്‍ റിലീസ് ചെയ്ത ചിത്രം യോദ്ധാവ് എന്ന പേരില്‍ മലയാളത്തിലും എത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ