scorecardresearch

Latest News

പുകയില പരസ്യത്തിന് കോടികൾ വാഗ്‌ദാനം; ‘നോ’ പറഞ്ഞ് അല്ലു അർജുൻ

പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന ഒരു കമ്പനിയുടെ പരസ്യം അല്ലു വേണ്ടെന്ന് വെച്ചതായാണ് വിവരം

Pushpa, Allu Arjun, Pan Masala endorsement

തെന്നിന്ത്യയുടെ സൂപ്പർ താരമാണ് അല്ലു അർജുൻ. മലയാളത്തിൽ ഉൾപ്പെടെ നിരവധി ആരാധകരാണ് താരത്തിനുള്ളത്. ‘പുഷ്പ’യുടെ ഗംഭീര വിജയത്തിന് ശേഷം അല്ലു അർജുന്റെ താരമൂല്യം വലിയ രീതിയിലാണ് ഉയർന്നത്. ഇതോടെ നിരവധി പരസ്യങ്ങളിൽ ഉൾപ്പെടെ താരം ഇടംപിടിച്ചിരുന്നു.

ഇപ്പോഴിതാ, കോടികൾ വാഗ്‌ദാനം ചെയ്ത ഒരു പരസ്യത്തിൽ നിന്ന് അല്ലു അർജുൻ പിന്മാറി എന്ന വാർത്തകളാണ് പുറത്തുവരുന്നത്. പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന ഒരു കമ്പനിയുടെ പരസ്യം അല്ലു വേണ്ടെന്ന് വെച്ചതായാണ് വിവരം. വമ്പൻ തുക വാഗ്‌ദാനം ചെയ്തിട്ടും താരം അത് നിരസിക്കുകയായിരുന്നു എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്ന് മനസിലാകുന്നത്.

വ്യക്തിപരമായി പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കാത്ത വ്യക്തിയാണ് അല്ലു അർജുൻ. ആരോഗ്യത്തിന് ഹാനികരവും ആസക്തിയിലേക്കും നയിച്ചേക്കാവുന്ന ഇവയുടെ പരസ്യം കണ്ട് ആരാധകർ ഉൽപ്പന്നം കഴിക്കാൻ തുടങ്ങണമെന്ന് താരം ആഗ്രഹിക്കുന്നില്ലെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

വലിയ തുക വാഗ്‌ദാനം ചെയ്താൽ പല ഇന്ത്യൻ താരങ്ങളും ഇത്തരം പരസ്യങ്ങൾ നിരസിക്കാറില്ല. ഇവിടെയാണ് അല്ലു അർജുൻ വ്യത്യസ്തനായിരിക്കുന്നത്. വാർത്ത പുറത്തുവന്നതോടെ നിരവധിപേർ അല്ലു അർജുന് കയ്യടിച്ച് രംഗത്തെത്തുന്നുണ്ട്.

‘പുഷ്പ’ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിലാണ് താരമിപ്പോൾ. ഒന്നാം ഭാഗത്തിന് ഇന്ത്യയൊട്ടാകെ മികച്ച പ്രതികരണമാണ് ലഭിച്ചത്. അല്ലുവിന്റെ ഡാൻസിനും ആക്ഷനുമെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആരാധകരുണ്ടായിരുന്നു.

Also Read: കാജൽ അഗർവാളിന് ആൺ കുഞ്ഞ്; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്ന് സഹോദരി

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Allu arjun says no to pan masala endorsement worth hefty sum