Latest News

ഇൻസ്റ്റഗ്രാമിൽ 15 മില്യൺ ഫോളോവേഴ്‌സുള്ള ആദ്യ തെന്നിന്ത്യൻ താരം; പുത്തൻ റെക്കോർഡുമായി അല്ലു അർജുൻ

ആരാധകർക്ക് നന്ദി പറഞ്ഞ് അല്ലു അർജുൻ

Allu Arjun, Allu Arjun Instagram followers, Allu Arjun insta record, Pushpa movie, Pushpa Songs

ഇൻസ്റ്റഗ്രാമിൽ 15 മില്യൺ ഫോളോവേഴ്‌സിനെ സ്വന്തമാക്കി അല്ലു അർജുൻ. 15 മില്ല്യണ്‍ പേരാണ് അല്ലുവിനെ ഇന്‍സ്റ്റയില്‍ പിന്തുടരുന്നത്. ഈ റെക്കോര്‍ഡ് നേട്ടം കൈവരിക്കുന്ന ആദ്യ തെന്നിന്ത്യൻ താരമാണ് അല്ലു അര്‍ജുന്‍.

ഇൻസ്റ്റഗ്രാം ഫോളേവേഴ്സിന്റെ കണക്കെടുത്താൽ അല്ലുവിന് തൊട്ടുപിന്നാലെ നടൻ വിജയ് ദേവരകൊണ്ടയുമുണ്ട്. 14.2 മില്യണ്‍ ഫോളോവേഴ്സാണ് വിജയ് ദേവരകൊണ്ടയ്ക്കുള്ളത്. ജൂനിയര്‍ എന്‍.ടി.ആര്‍ (3.5 മില്യൺ), രാം ചരണ്‍ (5 മില്യൺ), പ്രഭാസ് (7.7 മില്യൺ), മഹേഷ് ബാബു (7.6 മില്യൺ) എന്നിങ്ങനെയാണ് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം.

“15 മില്യൺ. എന്റെ മേൽ ചൊരിയുന്ന സ്നേഹത്തിന് എല്ലാവർക്കും ഒരുപാട് നന്ദി. എല്ലാവർക്കും മകരസംക്രാന്തി ആശംസകൾ,” അല്ലു കുറിച്ചതിങ്ങനെ.

പുഷ്പയാണ് അല്ലുവിന്റേതായി ഒടുവിൽ റിലീസിനെത്തിയ ചിത്രം. മികച്ച പ്രതികരണം നേടി ചിത്രം ബോക്സ് ഓഫീസിൽ അതിന്റെ ജൈത്രയാത്ര തുടരുകയാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Allu arjun reaches 15 million followers on instagram

The moderation of comments is automated and not cleared manually by malayalam.indianexpress.com