സൂപ്പർ സ്റ്റാർ മഹേഷ് ബാബു, സ്റ്റൈലിഷ് താരം അല്ലു അർജുൻ, യുവ റബൽ താരം പ്രഭാസ്, മെഗാ പവർ സ്റ്റാർ രാം ചരൺ, ജൂനിയർ എൻ‌ടി‌ആർ എന്നിവരാണ് നിലവിൽ തെലുങ്ക് സിനിമയുടെ നട്ടെല്ല്. തെലുങ്ക് സിനിമാ മേഖലയിൽ നിരവധി മുൻനിര അഭിനേതാക്കൾ ഉണ്ട്. മുതിർന്ന അഭിനേതാക്കളായ മെഗാസ്റ്റാർ ചിരഞ്ജീവി, അക്കിനേനി നാഗാർജുന, നന്ദമുരി ബാലകൃഷ്ണൻ, ഒരുകാലത്ത് തെലുങ്ക് സിനിമാ മേഖല അടക്കിവാണിരുന്ന വെങ്കിടേഷ് ദഗ്ഗുബാട്ടി എന്നിവരെല്ലാം ഇന്നും ആരാധകരുടെ ഹൃദയത്തിൽ തന്നെയുണ്ട്.

അല വൈകുണ്ഠപുരംലൂവിന്റെ പ്രമോഷണൽ പരിപാടികളുടെ ഭാഗമായി അടുത്തിടെ മാധ്യമ പ്രവർത്തകരുമായി നടന്ന ആശയവിനിമയത്തിനിടെ, സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ പറഞ്ഞ മൂന്ന് പേരുകളിൽ ഒന്ന് പ്രഭാസിന്റേതായിരുന്നു.

Read More: സ്വാമി ശരണം; വിഘ്നങ്ങൾ മാറാൻ, അയ്യനെ കാണാൻ വിഘ്നേഷ് ശിവൻ

തെലുങ്ക് ചലച്ചിത്രമേഖലയെക്കുറിച്ച് പറയുമ്പോൾ ആദ്യം പറയേണ്ട മൂന്ന് പേരുകൾ ചോദിച്ചപ്പോളാണ് അല്ലു അർജുൻ എൻ‌ടി‌ആർ, മെഗാസ്റ്റാർ ചിരഞ്ജീവി, പ്രഭാസ് എന്നിവരുടെ പേരുകൾ പറഞ്ഞത്. അല്ലു അർജുനിൽ നിന്ന് പ്രഭാസിന്റെ പേര് കേട്ട് എല്ലാവരും അത്ഭുതപ്പെട്ടു. എസ്എസ് രാജമൗലി ’ബാഹുബലി സീരീസ് പുറത്തിറങ്ങിയതിന് ശേഷം ഇന്ത്യൻ സിനിമയുടെ താരമായി മാറിയ ഒരേയൊരു ദക്ഷിണേന്ത്യൻ സ്റ്റാർ പ്രഭാസ് മാത്രമാണ്.

യുവ റെബൽ താരം പ്രഭാസ് തീർച്ചയായും തെലുങ്ക് ഫിലിം ഇൻഡസ്ട്രിയുടെ മുൻനിരക്കാരനാണ്. ബാഹുബലിയുടെ ഒന്നും രണ്ടും ഭാഗങ്ങൾ പുറത്തിറങ്ങിയതിന് ശേഷം അദ്ദേഹത്തിന്റെ ആരാധകരുടെ എണ്ണം പലമടങ്ങ് വർദ്ധിച്ചു, ഇത് അദ്ദേഹത്തെ പാൻ ഇന്ത്യ നടനാക്കി.

എന്നാൽ 2019ൽ ഏറെ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ മെഗാ ബജറ്റ് ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു സാഹോ. വലിയ പരസ്യ പ്രചരണങ്ങൾ ഉണ്ടായിരുന്നിട്ടും ഈ ചിത്രം ബോക്സോഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയില്ലെന്ന് മാത്രമല്ല, പ്രഭാസ് ആരാധകരെ നിരാശപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇപ്പോൾ ജാൻ എന്ന റൊമാന്റിക് ചിത്രത്തിൽ നായകാനുള്ള തയ്യാറെടുപ്പിലാണ് പ്രഭാസ്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook