ഒറ്റകണ്ണിറുക്കലിലൂടെ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധേയയായ യുവനടിയാണ് പ്രിയ വാര്യർ. അഭിനയിച്ച ഒറ്റചിത്രം പോലും ഇതുവരെ റിലീസിനെത്തിയിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങൾക്ക് ഏറെ പരിചിതയാണ് പ്രിയ. അല്ലു അർജുനെ തന്റെ വിഖ്യാതമായ ഒറ്റ കണ്ണിറുക്കിയുള്ള ഗൺ ഷോട്ടിലൂടെ വീഴ്ത്തി വീണ്ടും പ്രിയ വാര്യർ വാർത്തകളിൽ നിറയുകയാണ്.

ഹൈദരാബാദിൽ വെച്ചു നടന്ന ‘ഒരു അഡാര്‍ ലൗവിന്റെ’ തെലുങ്കു പതിപ്പിന്റെ ഓഡിയോ റിലീസ് പരിപാടിയ്ക്ക് ഇടയിലായിരുന്നു രസകരമായ സംഭവം നടന്നത്. അല്ലു അർജുനൻ ആയിരുന്നു മുഖ്യാതിഥി. സദസ്സിനെ സാക്ഷിനിറുത്തി പ്രിയ ഗൺ ഷോട്ട് പ്രയോഗിക്കുന്ന വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

‘ലൗവേഴ്‌സ് ഡേ’ എന്ന പേരിലാണ് ചിത്രം തെലുങ്കില്‍ പുറത്തിറക്കുന്നത്. ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലൗവിനെ ശ്രദ്ധേയമാക്കിയത് ചിത്രത്തിലെ പ്രിയ വാര്യരുടെ കണ്ണിറുക്കൽ സീനായിരുന്നു. തുടർന്ന് ‘വിങ്ക് ഗേൾ’ എന്ന പേരിൽ ഇന്റർനാഷണൽ ചാനലുകളിൽ വരെ പ്രിയ വാര്യർ ചർച്ചാവിഷയമാവുകയായിരുന്നു.

Read more: പ്രിയ പ്രകാശിന്റെ സിനിമയെ കുറിച്ചുളള ചോദ്യം കേട്ട് ജാന്‍വി കപൂര്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ