scorecardresearch

പുഷ്‌പ 2 പ്രദർശനത്തിനിടെ യുവതി മരിച്ച സംഭവം; അല്ലു അർജുൻ അടക്കം 23 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

സന്ധ്യ തിയേറ്റർ മാനേജ്മെന്റിനെയും അല്ലു അർജുന്റെ പേഴ്സണൽ മാനേജർ, സ്റ്റാഫ് അംഗങ്ങൾ, സ്വകാര്യ ബൗൺസർമാർ എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

സന്ധ്യ തിയേറ്റർ മാനേജ്മെന്റിനെയും അല്ലു അർജുന്റെ പേഴ്സണൽ മാനേജർ, സ്റ്റാഫ് അംഗങ്ങൾ, സ്വകാര്യ ബൗൺസർമാർ എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

author-image
Entertainment Desk
New Update
Allu Arjun Released

ഫയൽ ഫൊട്ടോ

ഹൈദരാബാദ്: 'പുഷ്പ 2' പ്രീമിയർ ഷോയ്ക്കിടെ തിരക്കിൽപ്പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അപകടം നടന്ന സന്ധ്യ തിയേറ്റർ മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് കുറ്റപത്രം. തിരക്ക് നിയന്ത്രിക്കാൻ തിയേറ്റർ അധികൃതർ മതിയായ നടപടികൾ സ്വീകരിച്ചില്ലെന്നും പൊലീസിന്റെ സേവനം ആവശ്യപ്പെട്ടിരുന്നില്ലെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

Advertisment

അല്ലു അർജുനും സന്ധ്യ തിയേറ്റർ അധികൃതരും ഉൾപ്പെടെ 23 പേർക്കെതിരെയാണ് ചിക്കഡ്‌പള്ളി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അല്ലു അർജുന്റെ പേഴ്സണൽ മാനേജർ, സ്റ്റാഫ് അംഗങ്ങൾ, സ്വകാര്യ ബൗൺസർമാർ എന്നിവരെയും പ്രതികളാക്കിയിട്ടുണ്ട്.

Also Read: പിറന്നാൾ ദിനത്തിൽ സൽമാന്റെ സർപ്രൈസ്; 'ബാറ്റിൽ ഓഫ് ഗാൽവാൻ' ടീസർ എത്തി

പ്രതികൾക്കെതിരെ ബിഎൻഎസ് സെക്ഷൻ 105 , 118(1) ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമായിരുന്നു എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഡിസംബർ നാലിനാണ് പുഷ്പ-2 സിനിമയുടെ പ്രീമിയർ ഷോക്കിടെ തിരക്കിൽപ്പെട്ട് ദുരന്തമുണ്ടായത്. പ്രദർശനം നടന്ന തിയറ്ററിലേക്ക് അല്ലു അർജുൻ എത്തിയതോടെ തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ് ദിൽഷുക്‌നഗർ സ്വദേശിനി രേവതി ആണ് മരിച്ചത്. രേവതിയുടെ മകന് ഗുരുതരമായി പരിക്കേറ്റിരുന്നു.

Also Read: ഈ പത്താം ക്ലാസ്സുകാരി ഇന്ന് നമുക്കെല്ലാം സുപരിചിത; ആളെ മനസ്സിലായോ?

കേസുമായി ബന്ധപ്പെട്ട് ഡിസംബർ 13 ന് അല്ലു അർജുനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഡിസംബർ 14 ന് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജനുവരി 3 ന് സിറ്റി കോടതി നടന് റെഗുലർ ജാമ്യവും അനുവദിച്ചു.

Read More: അസിന്റെ ക്യൂട്ട്നെസ്സ്, നസ്രിയയുടെ വൈബ്; ഈ ഡെലൂലു പൊളിയാണ്

Allu Arjun pushpa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: