/indian-express-malayalam/media/media_files/uploads/2018/02/Priya-Allu.jpg)
ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലൗ എന്ന ചിത്രവും നായിക പ്രിയാ പ്രകാശ് വാര്യരുമായിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളായി മാധ്യമങ്ങളുടേയും സോഷ്യല്‍ മീഡിയയുടേയും പ്രധാന ചര്‍ച്ചാ വിഷയം. ഇതിനെ പുകഴ്ത്തി ബോളിവുഡില്‍ നിന്നടക്കം സെലിബ്രിറ്റികള്‍ രംഗത്തെത്തിയിരുന്നു.
പാട്ടിനു പുറകെ ടീസറും പുറത്തിറങ്ങിയതോടെ ആരാധകരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ടീസറിലെ രംഗത്തിന് സിനിമയിലും ആരാധകരുണ്ട്. തെലുങ്ക് നടന്‍ അല്ലു അര്‍ജുനും മകന്‍ അയാനും ഈ രംഗമൊന്ന് അനുകരിക്കാനും ശ്രമിച്ചു അതിനിടെ. പ്രിയ വാര്യരായി അല്ലു അര്‍ജുനും റോഷനായി മകന്‍ അയാനുമാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.
ചിത്രത്തിലെ മാണിക്യ മലരായ എന്ന ഗാനത്തെ പുകഴ്ത്തി അല്ലു അര്‍ജുന്‍ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. അഡാര്‍ ലൗവിലെ ഗാനവും ഗാനരംഗവും മനസ് കീഴടക്കി എന്നായിരുന്നു അല്ലു പറഞ്ഞത്.
സമീപകാലത്ത് താന്‍ കണ്ട ഏറ്റവും മനോഹരമായ വീഡിയോയെന്നാണ് അല്ലു അര്‍ജുനന്‍ ഗാനരംഗത്തെ വിശേഷിപ്പിച്ചത്. ലാളിത്യത്തിന്റെ ശക്തിയാണ് ഗാനത്തിന്റെ പ്രത്യേകതയെന്നും അല്ലു പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.