തെലുങ്ക് താരം അല്ലു അർജുന്റെ മകൾ അർഹയുടെ നാലാം ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. മകളുടെ ജന്മദിനാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ അല്ലുവും ഭാര്യ സ്നേഹയും സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിരിക്കുന്നത്.

യൂണികോൺ- തീമിലായിരുന്നു ആഘോഷങ്ങൾ എല്ലാം. അല്ലു അർജുന്റെ പുതിയ ചിത്രമായ ‘മൈത്രി’യുടെ അണിയറപ്രവർത്തകരാണ് സർപ്രൈസ് പാർട്ടി സംഘടിപ്പിച്ചത്. ഒപ്പം മകളുടെ ഒരു സ്വപ്നവും താരം സാധിപ്പിച്ചുകൊടുത്തു, കുതിര സവാരി എന്നതായിരുന്നു ആ സ്വപ്നം. ഇതിന്റെ ചിത്രങ്ങളും അല്ലു പങ്കുവച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Allu Arjun (@alluarjunonline)

 

View this post on Instagram

 

A post shared by Allu Arjun (@alluarjunonline)

 

View this post on Instagram

 

A post shared by Allu Sneha Reddy (@allusnehareddy)

 

View this post on Instagram

 

A post shared by Allu Arjun (@alluarjunonline)

മകൾക്കായി മറ്റൊരു സർപ്രൈസ് കൂടി താരം കരുതിയിരുന്നു. ബേബി ശ്യാമിലി തകർത്ത് അഭിനയിച്ച ‘അഞ്ജലി’ എന്ന ചിത്രത്തിലെ ‘അഞ്ജലി അഞ്ജലി’ എന്നു തുടങ്ങുന്ന ഗാനരംഗം മകളെ വെച്ച് പുനരാവിഷ്കകരിച്ചിരിക്കുകയാണ് താരം.

 

View this post on Instagram

 

A post shared by Allu Arjun (@alluarjunonline)

2011 മാർച്ച് 6 നായിരുന്നു അല്ലുവും സ്നേഹ റെഡ്ഡിയും തമ്മിലുള്ള വിവാഹം. ഇവർക്ക് അയാൻ എന്നൊരു മകൻ കൂടിയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook