Latest News

മകളുടെ ജന്മദിനം ബുർജ് ഖലീഫയിൽ ആഘോഷിച്ച് അല്ലു അർജുൻ-ചിത്രങ്ങൾ

ബുർജ് ഖലീഫയിലെ പ്രൈവറ്റ് ഫ്ലോറിലായിരുന്നു ജന്മദിനാഘോഷം

allu arjun, Burj Khalifa, allu arjun daughter, allu arjun wife, allu arjun family, allu arjun children, allu arha, അല്ലു അർജുൻ, IE Malayalam

മകൾ അല്ലു അർഹയുടെ ജന്മദിനത്തിൽ ഗംഭീര ജന്മദിന പാർട്ടി നടത്തിയിരിക്കുകയാണ് തെലുങ്ക് താരം അല്ലു അർജുൻ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലെ പ്രൈവറ്റ് ഫ്ലോറിലണ് അർഹയുടെ അഞ്ചാം ജന്മദിനം ആഘോഷിച്ചത്.

“എമാർ പ്രോപ്പർട്ടികൾ, ബുർജ് ഖലീഫയുടെ ഉടമകൾ ഐക്കൺ സ്റ്റാർ അല്ലുഅർജുനും കുടുംബത്തിനും ആതിഥേയത്വം നൽകി. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഫ്ലോറിൽ നടന്ന ലോകത്തിലെ ആദ്യത്തെ ജന്മദിന പാർട്ടി അല്ലു അർഹക്ക് വേണ്ടി. പ്രൈവറ്റ് ഫ്ലോറിൽ പൊതു പ്രവേശനമില്ല, ഈ ഫ്ലോറിൽ ഇതുവരെ ഒരു ജന്മദിന പാർട്ടിയും നടത്തിയിട്ടില്ല,” ഗീത ആർട്‌സ് ഡിജിറ്റൽ കണ്ടന്റ് പ്രതിനിധി ശരത് ചന്ദ്ര നായിഡു ട്വീറ്റ് ചെയ്തു.

അല്ലു അർജുന്റെ ഭാര്യ സ്നേഹ, മകൻ അയാൻ എന്നിവർക്കൊപ്പം ചില ബന്ധുക്കൾ അടക്കമുള്ളവരും അല്ലു അർഹയുടെ ജന്മദിന പാർട്ടിയിൽ പങ്കെടുത്തിരുന്നു.

അല്ലു അർജുൻ തന്റെ വരാനിരിക്കുന്ന ചിത്രമായ പുഷ്പയുടെ ചിത്രീകരണത്തിലാണ്. സംവിധായകൻ സുകുമാറും സംഗീതസംവിധായകൻ ദേവി ശ്രീ പ്രസാദുമായി അല്ലു അർജുൻ വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ആര്യ, ആര്യ 2 എന്നീ രണ്ട് ബ്ലോക്ക്ബസ്റ്റർ സിനിമകളിൽ മൂവരും നേരത്തെ ഒരുമിച്ചിട്ടുണ്ട്. ആര്യയ്ക്ക് ശേഷമാണ് അല്ലു അർജുൻ പ്രശസ്തിയിലേക്ക് കുതിച്ചത്.

രണ്ട് ഭാഗങ്ങളായാണ് പുഷ്പ പുറത്തിറങ്ങുന്നത്. പുഷ്പ: ദ റൈസ് എന്ന് പേരിട്ടിരിക്കുന്ന ആദ്യ ഭാഗം ഈ വർഷം ക്രിസ്മസിന് തിയേറ്ററുകളിലെത്തും. മലയാളം താരം ഫഹദ് ഫാസിൽ ചിത്രത്തിൽ പ്രതിനായകനായി എത്തുന്നത് പുഷ്പയും ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ഫഹദിന്റെ ടോളിവുഡിലേക്കുള്ള അരങ്ങേറ്റം കൂടിയാണിത്. രശ്മിക മന്ദാന, ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനിൽ എന്നിവരും പുഷ്പയിൽ അഭിനയിക്കുന്നു.

Also Read: ‘കുറുപ്പ്’ ഷൂട്ട് ചെയ്തത് ഇങ്ങനെ; ചിത്രീകരണ വീഡിയോയുമായി ദുൽഖർ സൽമാൻ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Allu arjun daughter arha birthday celebrates at burj khalifa see photos

Next Story
നിറച്ചിരിയുമായി താരങ്ങൾ; ഒത്തുചേരലിന്റെ സന്തോഷം പങ്കിട്ട് ലിസി80s reunion, south indian actors 80s reunion
The moderation of comments is automated and not cleared manually by malayalam.indianexpress.com