മകന്റെ ജന്മദിനം ആഘോഷമാക്കി അല്ലു അര്‍ജുനും ഭാര്യയും; ചിത്രം വൈറല്‍

കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങിലാണ് ജന്മദിനം ആഘോഷിച്ചത്

അല്ലു അര്‍ജുന്റെ മകന്‍ അയാന് ചൊവ്വാഴ്ച്ച നാല് വയസ് തികഞ്ഞു. ഭാര്യ സ്നേഹ റെഡ്ഢിക്കും മക്കള്‍ക്കും ഒപ്പം അല്ലു അര്‍ജുന്‍ ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രം വൈറലായി മാറി. പ്രിയ്യപ്പെട്ട കൂട്ടുകാരന് ജന്മദിനം നേരുന്നതായി അല്ലു അര്‍ജുന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

രണ്ട് ലക്ഷത്തോളം ലൈക്കുകളാണ് ചിത്രത്തിന് ഇതുവരെയും ലഭിച്ചത്. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങിലാണ് ജന്മദിനം ആഘോഷിച്ചത്. നിരവധി ആരാധകരാണ് അല്ലുവിന്റെ മകന് ജന്മദിനം നേര്‍ന്ന് കമന്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മാസം അച്ഛനും മകനും അഡാര്‍ ലൗവിലെ ടീസര്‍ രംഗം അനുകരിച്ച് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പ്രിയ വാര്യരായി അല്ലു അര്‍ജുനും റോഷനായി മകന്‍ അയാനുമാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

ചിത്രത്തിലെ മാണിക്യ മലരായ എന്ന ഗാനത്തെ പുകഴ്ത്തി അല്ലു അര്‍ജുന്‍ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. അഡാര്‍ ലൗവിലെ ഗാനവും ഗാനരംഗവും മനസ് കീഴടക്കി എന്നായിരുന്നു അല്ലു പറഞ്ഞത്.
സമീപകാലത്ത് താന്‍ കണ്ട ഏറ്റവും മനോഹരമായ വീഡിയോയെന്നാണ് അല്ലു അര്‍ജുനന്‍ ഗാനരംഗത്തെ വിശേഷിപ്പിച്ചത്. ലാളിത്യത്തിന്റെ ശക്തിയാണ് ഗാനത്തിന്റെ പ്രത്യേകതയെന്നും അല്ലു പറഞ്ഞിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Allu arjun and wife sneha celebrate son ayaans birthday

Next Story
അവതാർ-4 ന്റെ ലൊക്കേഷൻ വെളിപ്പെടുത്തി ജെയിംസ് കാമറോൺ
The moderation of comments is automated and not cleared manually by malayalam.indianexpress.com