scorecardresearch

പൊട്ടിക്കരഞ്ഞ് പ്രഭാസ്; ആശ്വസിപ്പിച്ച് അല്ലു അര്‍ജ്ജുന്‍

നടന്മാരായ വിജയ് ദേവരകൊണ്ട, മഹേഷ് ബാബു എന്നിവരും പ്രഭാസിനെയും കുടുംബത്തെയും ആശ്വസിപ്പിക്കാനെത്തിയിരുന്നു

നടന്മാരായ വിജയ് ദേവരകൊണ്ട, മഹേഷ് ബാബു എന്നിവരും പ്രഭാസിനെയും കുടുംബത്തെയും ആശ്വസിപ്പിക്കാനെത്തിയിരുന്നു

author-image
Entertainment Desk
New Update
allu arjun, prabhas

ഞായറാഴ്ചയാണ് തെലുങ്ക് നടനും നിർമ്മാതാവും മുൻ മന്ത്രിയുമായിരുന്ന കൃഷ്ണം രാജു അന്തരിച്ചത്. തെന്നിന്ത്യൻ താരം പ്രഭാസിന്റെ അമ്മാവൻ കൂടിയാണ് കൃഷ്ണം രാജു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. കൃഷ്ണം രാജുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനും സംസ്കാര ചടങ്ങിൽ പങ്കെടുക്കാനും നടൻ അല്ലു അർജുൻ, വിജയ് ദേവരകൊണ്ട, മഹേഷ് ബാബു എന്നിവരും എത്തിയിരുന്നു.

Advertisment

പ്രഭാസിനെ ആശ്വസിപ്പിക്കുന്ന അല്ലു അർജുന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

Advertisment

1940 ജനുവരി 20ന് പശ്ചിമ ഗോദാവരി ജില്ലയിലെ മൊഗൽത്തൂരിൽ ജനിച്ച അദ്ദേഹം 1966ൽ ചിലക ഗോറിങ്ക എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. അവെകല്ല് എന്ന ചിത്രത്തിലെ പ്രതിനായക വേഷം ഏറെ അംഗീകാരം നേടി കൊണ്ടുത്തു. പിന്നീട് റെബൽ സ്റ്റാർ എന്ന രീതിയിൽ ശ്രദ്ധേയനായി. ഹന്തകുലു ദേവന്തകുലു, ഭക്ത കണ്ണപ്പ, തന്ദ്ര പാപ്പാരായുധു, ബോബിലി ബ്രാഹ്മണ, റങ്കൂൺ റൗഡി, ത്രിശൂലം, കടകത്തല രുദ്രയ്യ, മന വൂരി പാണ്ഡവുലു, ടു ടൗൺ റൗഡി, പൽനാട്ടി പൗരുഷം എന്നീ സിനിമകളിലും ആക്ഷൻ സ്റ്റാറായി തിളങ്ങി. റിബൽ സ്റ്റാർ എന്നറിയപ്പെടുന്ന കൃഷ്ണം രാജു ഏറ്റവും ഒടുവിൽ അഭിനയിച്ചത് പ്രഭാസിനൊപ്പം രാധേ ശ്യാമിൽ ആയിരുന്നു.

നിർമ്മാതാവെന്ന നിലയിലും ശ്രദ്ധ നേടിയ കൃഷ്ണം രാജുവാണ് ഗോപികൃഷ്ണ മൂവീസിന്റെ ബാനറിൽ ഭക്ത കണ്ണപ്പ, തന്ദ്ര പാപ്പാരായുഡു, ബില്ല തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ നിർമ്മിച്ചത്. 1991-ൽ രാഷ്ട്രീയ പ്രവേശനം നടത്തിയ കൃഷ്ണം രാജു 1999-ൽ നർസാപുരത്ത് നിന്ന് വിജയിച്ചു. കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

Prabhas Allu Arjun

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: