scorecardresearch
Latest News

പാക് സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യയില്‍ വിലക്ക്

അത്തരം ഭീകരതയും മനുഷ്യത്വരഹിത പ്രവര്‍ത്തനങ്ങളും നേരിടാന്‍ അസോസിയേഷന്‍ രാജ്യത്തോടൊപ്പം നില്‍ക്കുന്നതായും അസോസിയേഷൻ അറിയിച്ചു

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യയില്‍ വിലക്ക്. ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് പാക്കിസ്ഥാന്‍ കലാകാരന്‍മാരുമായി ഒരുതരത്തിലും സഹകരിച്ചു പ്രവര്‍ത്തിക്കില്ലെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി റോണക് സുരേഷ് ജെയ്ന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

‘ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ നമ്മുടെ സൈനികര്‍ക്കു നേരെയുണ്ടായ ക്രൂരമായ ആക്രമണത്തെ ഓള്‍ ഇന്ത്യാ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ശക്തമായി അപലപിക്കുന്നു. അത്തരം ഭീകരതയും മനുഷ്യത്വരഹിത പ്രവര്‍ത്തനങ്ങളും നേരിടാന്‍ അസോസിയേഷന്‍ രാജ്യത്തോടൊപ്പം നില്‍ക്കുന്നു.’

‘സിനിമയില്‍ പ്രവര്‍ത്തിക്കുന്ന പാക് അഭിനേതാക്കള്‍ക്കും കലാകാരര്‍ക്കും പൂര്‍ണമായ വിലക്ക് ഏര്‍പ്പെടുത്തിയ കാര്യം ഞങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ഏതെങ്കിലും സംഘടനകള്‍ പാക് കലാകാരര്‍ക്കൊപ്പം പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെടുകയാണെങ്കില്‍ അവരെ വിലക്കുകയും ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യും,’ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: All india cine workers association bans pakistani artistes