പ്രശസ്ത ഹോളിവുഡ് താരം സില്‍വസ്റ്റര്‍ സ്റ്റാലന്‍ മരിച്ചെന്ന സോഷ്യൽ മീഡിയ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ അദ്ദേഹം തന്നെ രംഗത്തെത്തി. ഇത്തരം പുലമ്പലുകള്‍ അവഗണിക്കണമെന്ന് പറഞ്ഞ സ്റ്റാലന്‍ താന്‍ സന്തോഷത്തോടെയും സുഖകരമായും ഇരിക്കുന്നെന്നും വ്യക്തമാക്കി. മാനസിക നില തെറ്റിയവരാണ് ഇത്തരം കെട്ടുകഥകള്‍ക്ക് പിന്നിലെന്ന് സ്റ്റാലന്റെ സഹോദരന്‍ ഫ്രാങ്ക് പറഞ്ഞു.

മാനസിക നില തെറ്റിയ ഇത്തരക്കാര്‍ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ വാത്ത പ്രചരിപ്പിക്കുന്നതെന്ന് 67കാരനായ ഫ്രാങ്ക് ചോദിച്ചു. ഇത്തരം ക്രൂരന്മാര്‍ക്ക് സമൂഹത്തില്‍ ഇടം നല്‍കരുതെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ മരിച്ചെന്ന് കാണിച്ച് പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് ഒപ്പമുളള ചിത്രങ്ങള്‍ താന്‍ അഭിനയിച്ച ഒരു സിനിമയിലേതാണെന്നും സ്റ്റാലന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം അര്‍ബുദത്തെ തുടര്‍ന്ന് മരിച്ചെന്ന പ്രചരണം ഉണ്ടായത്. ഇത് ആദ്യമായല്ല അദ്ദേഹത്തെ സോഷ്യല്‍മീഡിയ കൊല്ലുന്നത്. 2016ല്‍ ഒരു ബ്രിട്ടീഷ് മാധ്യമത്തിന്റെ തെറ്റായ റിപ്പോര്‍ട്ട് കാരണം സമാനമായ വാര്‍ത്ത പ്രചരിച്ചിരുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ ക്രീഡ് 2 വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച അദ്ദേഹം ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

റാംബോ ചലച്ചിത്ര പരമ്പരയിലൂടെ പ്രശസ്തനായ അമേരിക്കൻ ചലച്ചിത്ര നടനും സംവിധായകനും തിരകഥാകൃത്തുമാണ് സ്റ്റാലന്‍. എഴുപത്-തൊണ്ണൂറ് കാലഘട്ടങ്ങളിലാണ് സ്റ്റാലോന്റെ എറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റുകൾ പുറത്ത് വന്നത്.

അഞ്ചു ദശാബ്ദങ്ങൾക്ക് മുൻപാണ് ആ നടൻ ഹോളിവുഡ് സിനിമയിലേക്ക് നടന്നു കയറുന്നത്. തെരുവിൽ ഭിക്ഷക്കാരൻ എന്നോണം അലഞ്ഞ ആ മനുഷ്യൻ അഭിനയിച്ച റോക്കി എന്ന ചിത്രം കരസ്ഥമാക്കിയ അവാഡുകൾക്കും ബോക്സ് ഓഫീസ് കളക്ഷന് പോലും ഒരു അവിശ്വസനീയത ഉണ്ടായിരുന്നു. അതെ അവിശ്വസനീയത തന്നെയായിരുന്നു ആ മനുഷ്യന്റെ ജീവിതത്തിനും. നാടോടി കഥകളിൽ ഒന്നുമില്ലായ്മയിൽ നിന്നു പടവുകൾ കയറി ലോകത്തിന്റെ നെറുകയിൽ എത്തിയ നായകന്മാരെ പറ്റി കേട്ടിട്ടുണ്ടാകും നിങ്ങൾ. എന്നാൽ അങ്ങനെയുള്ളവർ ഈ ഭൂമിയിലുമുണ്ട്. അവരിൽ ഒരാളാണ് സിൽവസ്റ്റർ സ്റ്റാലൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook