ബിഗ് ബോസ് താരവും നടിയും അവതാരകയുമായ എലീന പടിക്കൽ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ്. കഴിഞ്ഞ വർഷമായിരുന്നു കോഴിക്കോട് സ്വദേശിയായ രോഹിത് പി നായരുമായി എലീനയുടെ വിവാഹം.
ഇപ്പോൾ, ഇഷ്ടവാഹനം സ്വന്തമാക്കിയിരിക്കുകയാണ് എലീനയും രോഹിതും. BMW 330i GT MSport ആണ് എലീനയും രോഹിതും സ്വന്തമാക്കിയത്. 46.85 ലക്ഷം മുതൽ 65.88 വരെയാണ് ബിഎംഡബ്ല്യു 330ഐ ജിടി എംഎസ് പോർട്ടിനു വില വരുന്നത്.
ആല്‍പൈന്‍ വൈറ്റ് കളറിലുള്ള ബിഎംഡബ്ല്യു ആണ് ഇവർ തിരഞ്ഞെടുത്തത്.