ആലിയ ഭട്ട് മുഖ്യ വേഷത്തിൽ എത്തുന്ന ബോളിവുഡ് ചിത്രം റാസി പാക്കിസ്ഥാനില്‍ നിരോധിച്ചു. ചിത്രത്തിന്റ റിലീസ് തടഞ്ഞ് സെന്‍സര്‍ ബോര്‍ഡാണ് ഉത്തരവ് ഇറക്കിയതെന്നാണ് വിവരം. വിവാദ ഉളളടക്കവും പാക്കിസ്ഥാനെ തെറ്റായി മോശമായി ചിത്രീകരിക്കുന്നെന്നും കാട്ടിയാണ് നടപടി.
പാക്കിസ്ഥാനി പട്ടാള ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുന്ന കാശ്മീരി ചാരവനിതയായിട്ടാണു ചിത്രത്തിൽ ആലിയ എത്തുന്നത്.ഹരിന്ദർ സിക്കയുടെ കോളിങ്ങ് സെഹ് മത്ത് എന്ന നോവലിനെ അസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മേഘന ഗുൽസറാണ് ചിത്രത്തിന്റെ സംവിധാനം. വിക്കി കൗശാലും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 1971ലെ ഇന്തോ-പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചാരവനിതയുടെ കഥ ചിത്രത്തില്‍ പറയുന്നത്.
ചിത്രം വിതരണം ചെയ്യാന്‍ പാക്കിസ്ഥാനില്‍ ഒരു വിതരണക്കമ്പനിയും രംഗത്തെത്തിയിട്ടില്ല. വിവാദ ഉളളടക്കമുലള ചിത്രങ്ങള്‍ ഇന്ത്യയില്‍ നിന്ന് വീണ്ടും വരുന്നതില്‍ നിരാശയുണ്ടെന്ന് ഒരു മുതിര്‍ന്ന വിതരണക്കമ്പനി ഉടമ വ്യക്തമാക്കിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യസ്നേഹമാണ് ഇത്തരം ചിത്രങ്ങള്‍ വിതരണത്തിന് എടുക്കാതിരിക്കാനുളള മറ്റ് കാരണങ്ങളെന്ന് ഇദ്ദേഹത്തെ ഉദ്ദരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശങ്കർ എഹ്സാൻ ലോ യാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ഹൈവേ, ഉതി ദാ പഞ്ചാബ് തുടങ്ങിയ ചിത്രങ്ങളിൽ ആലിയയുടേതു വ്യത്യസ്ത വേഷങ്ങളായിരുന്നു. ബദ്രിനാഥ് കി ദുൽഹനിയയായിരുന്നു ആലിയയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook