scorecardresearch

ആലിയ ഭട്ടിന്റെ അപര; അസമീസ് സുന്ദരി സെലസ്തിയയുടെ വിശേഷങ്ങൾ

അഭിനയം പാഷനാക്കിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ സെലസ്തി ബയ്‌റാഗിക്കാണ് ആലിയയുടെ അപരയെന്ന വിശേഷണം ആരാധകര്‍ നല്‍കിയത്

അഭിനയം പാഷനാക്കിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ സെലസ്തി ബയ്‌റാഗിക്കാണ് ആലിയയുടെ അപരയെന്ന വിശേഷണം ആരാധകര്‍ നല്‍കിയത്

author-image
Entertainment Desk
New Update
Celesti Bairagey, alia bhatt, ie malayalam

ബോളിവുഡ് താര സുന്ദരി ആലിയ ഭട്ടിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. എന്നാല്‍ ഇപ്പോള്‍ വൈറലാകുന്നത് ആലിയയുമായി രൂപസാദൃശ്യമുളള പെൺകുട്ടിയുടെ ചിത്രങ്ങളാണ്.

Advertisment

അഭിനയം പാഷനാക്കിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ സെലസ്തി ബയ്‌റാഗിക്കാണ് ആലിയയുടെ അപരയെന്ന വിശേഷണം ആരാധകര്‍ നല്‍കിയത്. ആലിയയോട് സാമ്യമുളള അസമീസ് സുന്ദരിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. 'ഗംഗുഭായ് കത്ത്യാവാടി' സിനിമയിലെ ഡയലോഗ് പറഞ്ഞുകൊണ്ടാണ് സെലസ്തി മാധ്യമ ശ്രദ്ധ നേടിയത്.

''ബോളിവുഡിലെ സക്‌സസ്സ്ഫുളായ താരങ്ങളില്‍ ഒരാളാണ് ആലിയ. എന്റെ വൈറലായ വീഡിയോ കണ്ട് ആലിയയുടെ ഛായ ഉണ്ടെന്ന് കുടുംബാംഗങ്ങളും പറഞ്ഞു. ആലിയയെ പോലൊരു നടി ആകണമെന്നാണ് ആഗ്രഹം,'' സെലസ്തി ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

22 വയസുളള ഈ മിടുക്കി 2020 ലാണ് റീല്‍സ് ചെയ്യാന്‍ ആരംഭിച്ചത്. ഇപ്പോള്‍ മൂന്ന് ലക്ഷത്തോളം ഫോളോവേഴ്‌സ് സെലസ്റ്റിയയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഉണ്ട്. സ്റ്റാര്‍ പ്ലസില്‍ ആരംഭിക്കാന്‍ പോകുന്ന പുതിയ ഷോയുടെ തിരക്കിലാണ് സെലസ്തി.

Advertisment
Alia Bhatt

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: