Latest News
ടൗട്ടെ അതിശക്ത ചുഴലിക്കാറ്റായി, സംസ്ഥാനത്ത് മഴ ഇന്നും തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

ആലിയ കട്ട സീരിയസാണ്; സഹോദരിക്കൊപ്പമുള്ള ചിത്രം കണ്ട് കൺഫ്യൂഷനായി സൈബർ ലോകം

ഷഹീനും ആലിയയും സഹോദരിമാർ മാത്രമല്ല, അടുത്ത സുഹൃത്തുക്കൾ കൂടിയാണ്.

Alia Bhatt, ആലിയ ഭട്ട്, Shaheen Bhatt, ഷഹീൻ ഭട്ട്,

നടി ആലിയ ഭട്ട് ഇൻസ്റ്റഗ്രാമിലും വളരെ ജനപ്രിയയാണ്. ആലിയയുടെ രസകരമായ പോസ്റ്റുകൾ ആളുകൾക്ക് വളരെ ഇഷ്ടമാണ്. ഇത്തവണ ആലിയയുടെ സഹോദരി ഷഹീൻ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് സൈബർ ലോകത്തിന്റെ മനം കവരുന്നത്. ചിത്രത്തിൽ ഷഹീൻ വളരെ ചിരിച്ച് സന്തോഷവതിയായി നിൽക്കുമ്പോൾ ആലിയ കട്ട സീരിയസാണ്.

View this post on Instagram

A post shared by Shaheen Bhatt (@shaheenb) on

ഷഹീനും ആലിയയും സഹോദരിമാർ മാത്രമല്ല, അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. ഷഹീൻ ഭട്ട് എഴുത്തുകാരി കൂടിയാണ്. അടുത്തിടെ ഇരുവരും മുംബൈയിൽ നടന്ന പരിപാടിയിൽ ഒരുമിച്ച് പങ്കെടുത്തിരുന്നു. പരിപാടിയിൽ തന്റെ സഹോദരി വിഷാദ രോഗത്തിലൂടെ കടന്നുപോയതിനെക്കുറിച്ച് പറഞ്ഞപ്പോൾ ആലിയയ്ക്ക് സങ്കടം സഹിക്കാനായില്ല. പൊട്ടിക്കരഞ്ഞ ആലിയയെ ഷഹീനും ഷോയുടെ ക്യൂറേറ്ററായ മാധ്യമപ്രവർത്തക ബർക്ക ദത്തും ചേർന്ന് ആശ്വസിപ്പിച്ചു. തന്റെ സഹോദരിയെക്കുറിച്ച് പറയാൻ തുടങ്ങിയാൽ ഏതു നിമിഷവും താൻ കരഞ്ഞേക്കുമെന്ന് അറിയാമായിരുന്നെന്ന് ആലിയ പിന്നീട് പറയുകയുണ്ടായി.

Read More: എനിക്ക് കുറ്റബോധമുണ്ട്; സഹോദരിയെക്കുറിച്ച് പറയവേ പൊട്ടിക്കരഞ്ഞ് ആലിയ ഭട്ട്

ഷഹീനൊപ്പം 26 വർഷമായി താമസിച്ചിട്ടും അവൾക്ക് വിഷാദരോഗം ഉണ്ടായിരുന്നുവെന്നത് അവൾ എഴുതിയ പുസ്തകത്തിലൂടെയാണ് തനിക്ക് മനസിലായതെന്ന് ആലിയ പറഞ്ഞു. ഒരു സഹോദരിയെന്ന നിലയിൽ എനിക്ക് വളരെയധികം വേദന തോന്നിയെന്നും താൻ അവളെ മനസിലാക്കാൻ ശ്രമിച്ചില്ലെന്നും ആലിയ വേദനയോടെ പറഞ്ഞു.

”എന്റെ കുടുംബത്തിൽ അവളാണ് ഏറ്റവും കഴിവുളള വ്യക്തിയെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. പക്ഷേ അവൾ ഒരിക്കലും സ്വയം അത് വിശ്വസിച്ചിരുന്നില്ലെന്നത് എല്ലായ്പ്പോഴും എന്റെ ഹൃദയത്തെ തകർത്തു. ഞാൻ ഏറെ സെൻസിറ്റീവായ വ്യക്തിയാണ്. പക്ഷേ അവളെ എനിക്ക് കഴിയുന്നിടത്തോളം മനസിലാക്കാൻ കഴിയാതെ പോയതിൽ എനിക്ക് കുറ്റബോധം തോന്നി” ഇതു പറയുമ്പോൾ ആലിയ വീണ്ടും കരഞ്ഞു.

തന്റെ ആത്മകഥയായ ഐ ഹാവ് നെവർ ബീനിലാണ് ഷഹീൻ വിഷാദനാളുകളെക്കുറിച്ച് തുറന്നെഴുതിയത്. കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്ന താൻ ആത്മഹത്യ ചെയ്യാൻപോലും ശ്രമിച്ചതായി അവർ പുസ്തകത്തിൽ വെളിപ്പെടുത്തി.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Alia bhatts angry face in sister shaheens latest post wins the internet

Next Story
ആഘോഷങ്ങൾ കഴിഞ്ഞു, ഇനി തിരിച്ച് ബോറടിക്കുന്ന ജീവിതത്തിലേക്ക്Fahadh Faasil, ഫഹദ് ഫാസിൽ, Nazriya, നസ്രിയ, Farhaan Faazil, ഫർഹാൻ ഫാസിൽ, new year celebration, പുതുവർഷാഘോഷം, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express