മഹേഷ് ഭട്ടിന്റെ പിറന്നാൾ ദിനത്തിൽ ബാല്യകാല ചിത്രം പങ്കുവച്ച് ആശംസ നേരുകയാണ് മകൾ ആലിയ ഭട്ട്. 26 കാരിയായ ആലിയ വൈകാരികമായ കുറിപ്പിലൂടെയാണ് പിതാവിനോടുളള സ്നേഹം പ്രകടിപ്പിച്ചത്.

”കഴിഞ്ഞ 26 വർഷമായി നിങ്ങളെ അറിയുന്നത് വളരെ സന്തോഷമാണ്. നിങ്ങൾ നല്ലൊരു മനുഷ്യനാണ്. ഒരുപക്ഷേ മികച്ചത്. ബുദ്ധിമാനും വളരെ തമാശക്കാരനുമാണ്. വളരെ കഴിവുളള വ്യക്തിയാണ്.. ഹാപ്പി ബെർത്ത്ഡേ ഡാഡി. ഓരോ ദിവസവും നിങ്ങൾ എന്നെ അത്ഭുതപ്പെടുത്തുന്നു. നിങ്ങളെപ്പോലെ ആരുമില്ല, ഞാൻ വീണ്ടും പറയുന്നു ആരുമില്ല. ഐ ലവ് യൂ” ഇതായിരുന്നു ആലിയയുടെ കുറിപ്പ്.

IIFA 2019 winners: പുരസ്കാരതിളക്കത്തിൽ രൺവീറും ആലിയയും

‘സടക് 2’ ചിത്രത്തിന്റെ സെറ്റിലാണ് മഹേഷ് ഭട്ട് പിറന്നാൾ ആഘോഷിക്കുക. മകൾ പൂജ ഭട്ട് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ‘സടക് 2’ വിൽ ആലിയയാണ് നായിക. ‘സഡക്’ എന്ന ഹിന്ദി ചിത്രത്തിന്റെ തുടർച്ചയാണ് ‘സഡക് 2’. സഞജയ് ദത്തും പൂജ ഭട്ടുമായിരുന്നു ‘സഡക്കിലെ’ നായികാനായകന്മാർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും പൂജാ ഭട്ട് അഭിനയിക്കുന്നുണ്ട്‌.

കരൺ ജോഹറിന്റെ ‘തക്ത്’ എന്ന ചിത്രത്തിലും ആലിയ കരാർ ഒപ്പിട്ടുണ്ട്. രൺവീർ സിങ്, വിക്കി കൗശൽ, കരീന കപൂർ, ജാൻവി കപൂർ, അനിൽ കപൂർ തുടങ്ങി വൻതാരനിര ഈ ചിത്രത്തിലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook