വലിയ പൂച്ചപ്രേമിയാണ് നടി ആലിയ ഭട്ട്. കുഞ്ഞിനെയെന്ന പോലെ ആലിയ പരിചരിക്കുന്ന രണ്ടു പൂച്ചകുട്ടിളും താരത്തിനുണ്ട്, എഡ്വാർഡും ജുനീപെറും. തന്റെ അരുമയായ പൂച്ചക്കുട്ടികൾക്കൊപ്പമുള്ള ചിത്രങ്ങളും ആലിയ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
കല്യാണദിവസത്തെ തിരക്കിലും തന്റെ പ്രിയപ്പെട്ട എഡ്വാർഡിനൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്യാൻ ആലിയ മറന്നില്ല. വളർത്തുപൂച്ചയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.
‘കാറ്റ് ഓഫ് ഓണർ’ എന്നാണ് ചിത്രത്തിന് ആലിയ നൽകിയിരിക്കുന്ന അടികുറിപ്പ്. രണ്ടുപേരും കളർ കോഡിലാണല്ലോ എന്നാണ് ആരാധകരുടെ കമന്റ്.
ഏപ്രിൽ 14നായിരുന്നു ആലിയ-രൺബീർ വിവാഹം. വിവാഹശേഷം ഇരുവരും സിനിമകളുടെ തിരക്കിലേക്ക് മടങ്ങിയിരുന്നു. ആനിമൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഹിമാചലിലാണ് രൺബീർ ഇപ്പോഴുള്ളത്. അതേസമയം, കരൺ ജോഹർ ചിത്രം റോക്കി ഔർ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിന്റെ രാജസ്ഥാൻ ലൊക്കേഷനിലാണ് ആലിയ.