സോഷ്യല്‍ മീഡിയയിലാണ് രണ്‍ബീര്‍ കപൂറിനെ തേടി ആ സ്പെഷ്യല്‍ പിറന്നാള്‍ സന്ദേശം എത്തിയത്. സ്പെഷ്യല്‍ ആവുന്നതിന്റെ കാരണം അത് അയച്ചത് ആലിയാ ഭട്ട് ആണ് എന്നതാണ്.

“ഹാപ്പി ബര്‍ത്ത്ഡേ സണ്‍ഷൈന്‍”, എന്നാണ് ആലിയാ ഭട്ട് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. രണ്‍ബീറിന്റെ ഒരു ചിത്രവും താരം പങ്കു വയ്ച്ചിട്ടുണ്ട്.

Happy Birthday Sunshine

A post shared by Alia ✨⭐ (@aliaabhatt) on

ഏറെക്കലമായി ബോളിവുഡില്‍ പരക്കുന്ന അഭ്യൂഹമാണ് രണ്‍ബീര്‍-ആലിയ പ്രണയം. ഇരുവരും ഇത് വരെ അതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടിലെങ്കിലും ഇരു കുടുംബങ്ങളും സഹപ്രവര്‍ത്തകരും അറിയുകയും അംഗീകരിക്കുകയും ചെയ്ത പ്രണയമാണ് ഇരുവരുടേതു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സോനം കപൂറിന്റെ വിവാഹ സല്‍ക്കാരമാണ് ഇരു താരങ്ങളുടേയും പ്രണയം വെളിച്ചത്തു കൊണ്ടു വന്നത്.

Read More: ‘ആലിയാ, ഞാന്‍ ഡ്രോപ്പ് ചെയ്യാം’; ഉത്തരവാദിത്തമുളള കാമുകനായി രണ്‍ബീര്‍ കപൂര്‍

അയാന്‍ മുഖര്‍ജിയുടെ ‘ബ്രഹ്മാസ്ത്ര’യില്‍ ഇപ്പോള്‍ ഒരുമിച്ച് ജോലി ചെയ്യുകയാണ് ഇരുവരും.
ദീപികയുമായുള്ള പ്രണയ ബന്ധം തകർന്നതിനെ തുടർന്ന് രൺബീർ കത്രീന കൈഫുമായി പ്രണയത്തിലാണെന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. തുടർന്ന് ആ ബന്ധവും വഷളായതായി റിപ്പോർട്ടുണ്ടായിരുന്നു.  സിദ്ധാർഥ് മൽഹോത്രയാണ് ആലിയ ഭട്ടിന്റെ മുൻ കാമുകൻ. 1999-ൽ ‘സംഘർഷ്’ എന്ന ചിത്രത്തിൽ ബാലതാരമായി അരങ്ങേറിയ ആലിയ കരൺജോഹർ സംവിധാനം ചെയ്ത ‘സ്റ്റുഡന്റ് ഓഫ് ദ ഇയർ’ (2012) എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി അഭിനയിച്ചത്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook