ബോളിവുഡിന്റെ പ്രിയങ്കരിയാണ് ആലിയ ഭട്ട്. സംവിധായകനായ മഹേഷ് ഭട്ടിന്റെയും അഭിനേത്രിയായ സോണി രസ്ദാന്റെയും മകളായ ആലിയ തന്റെ സ്വതസിദ്ധമായ അഭിനയത്തിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രി കൂടിയാണ്. ആലിയയുടെ വിശേഷങ്ങളും രൺബീറുമായുള്ള പ്രണയവുമൊക്കെ എപ്പോഴും സമൂഹമാധ്യമങ്ങളിൽ ആഘോഷമാണ്. ഇപ്പോഴിതാ, അണ്ടർവാട്ടർ ഷൂട്ടിൽ നിന്നുള്ള ആലിയയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

ഒരു മത്സ്യകന്യകയെ പോലെ സുന്ദരിയാണ് ആലിയ ചിത്രങ്ങളിൽ. വോഗ് മാഗസിന്റെ കവർ ഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഷൂട്ടിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ ആലിയയും തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

View this post on Instagram

A post shared by Alia (@aliaabhatt) on

View this post on Instagram

A post shared by Alia (@aliaabhatt) on

View this post on Instagram

Uff! my screen is burning ! So hot

A post shared by ALIA (@aliaabhatthunt) on

‘സടക് 2’ ആണ് ആലിയയുടെ പുതിയ ചിത്രം. ‘സഡക് 2’വിന്റെ സംവിധായകൻ ആലിയയുടെ അച്ഛനും കൂടിയായ മഹേഷ് ഭട്ട് ആണ്. ‘സഡക്’ എന്ന ഹിന്ദി ചിത്രത്തിന്റെ തുടർച്ചയാണ് ‘സഡക് 2’. സഞജയ് ദത്തും പൂജ ഭട്ടുമായിരുന്നു ‘സഡക്കിലെ’ നായികാനായകന്മാർ. കരൺ ജോഹറിന്റെ ‘തക്ത്’ എന്ന ചിത്രത്തിലും ആലിയ കരാർ ഒപ്പിട്ടുണ്ട്. രൺവീർ സിങ്, വിക്കി കൗശൽ, കരീന കപൂർ, ജാൻവി കപൂർ, അനിൽ കപൂർ തുടങ്ങി വൻതാരനിര തന്നെ ഈ ചിത്രത്തിലുണ്ട്.

Read more: കുറി കണ്ടു, കല്യാണം എന്നാണ്? പൊട്ടിച്ചിരിച്ചുകൊണ്ട് ആലിയയുടെ മറുപടി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook