Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍
തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍, മേയ് 10 മുതല്‍ 24 വരെ നിയന്ത്രണങ്ങള്‍
ശമനമില്ലാതെ രോഗവ്യാപനം; 4.01 ലക്ഷം പുതിയ കേസുകള്‍, 4,187 മരണം
കങ്കണയ്ക്ക് കോവിഡ്‌; ജലദോഷപ്പനി പോലെ ഒന്നിന് അനാവശ്യ മാധ്യമശ്രദ്ധ കിട്ടി എന്ന് താരം
സ്വകാര്യതാ നയത്തില്‍ നിലപാട് മാറ്റി വാട്സാപ്പ്, അക്കൗണ്ടുകള്‍ റദ്ദാക്കില്ല

ആലിയ ഭട്ടിന് കോവിഡ്

ആലിയയുടെ കാമുകനും നടനുമായ റണ്‍ബീര്‍ കപൂറിന് മാർച്ചിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു

rrr, alia bhatt, sita rrr, alia bhatt sita, alia bhatt sita first look, rrr first look, ss arajamouli, rrr release date, telugu news, alia bhatt birthday, sita, ആലിയ ഭട്ട്, രാജമൗലി, indian express malayalam, IE malayalam

മുംബൈ: ബോളിവുഡ് നടി ആലിയ ഭട്ടിന് കോവിഡ് സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിലൂടെ ആലിയ തന്നെയാണ് രോ​ഗവിവരം അറിയിച്ചത്. വീട്ടിൽ ക്വാറന്റൈനിലാണെന്നും ഡോക്ടർമാരുടെ നിർദേശപ്രകാരമുള്ള എല്ലാ സുരക്ഷാ മാർ​ഗങ്ങൾ പാലിക്കുന്നുണ്ടെന്നും താരം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു.

alia bhatt

ആലിയയുടെ കാമുകനും നടനുമായ റണ്‍ബീര്‍ കപൂറിന് മാർച്ചിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ആലിയയും ക്വാറന്റൈനിൽ ആയിരുന്നു. എന്നാൽ പിന്നീട് നടത്തി പരിശോധനയിൽ ആലിയയുടെ ഫലം നെ​ഗറ്റീവായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് രൺബീർ രോ​ഗമുക്തി നേടിയത്. അതിന് പിന്നാലെയാണ് ആലിയയ്ക്ക് രോ​ഗം സ്ഥിരീകരിക്കുന്നത്.

ബോളിവുഡിൽ നിരവധി താരങ്ങളാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്റൈനിൽ കഴിയുന്നത്. ആമിർഖാൻ, ആർ മാധവൻ, കാർത്തിക് ആര്യൻ, ബൻസാലി, മനോജ് ബാജ്പേയി തുടങ്ങിയ നിരവധി പേർക്കാണ് കോവിഡ് പോസിറ്റീവായത്.

അതേസമയം, മഹാരാഷ്ട്രയിൽ കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നതിനാൽ സംസ്ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്, ഇതിന്റെ ഭാഗമായി ഷോപ്പിംഗ് മാളുകൾ രാത്രി 8 മുതൽ രാവിലെ 7 വരെ അടച്ചിരിക്കും.

രൺബീറും ആലിയയും ഒന്നിച്ചെത്തുന്ന അയാൻ മുഖർജിയുടെ ബ്രഹ്മാസ്ത്ര എന്ന സിനിമയ്ക്കായുള്ള​ കാത്തിരിപ്പിലാണ് ആരാധകർ. എസ്.എസ് രാജമൌലി ചിത്രം ആർ‌ആർ‌ആറിലൂടെ ദക്ഷിണേന്ത്യൻ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് ആലിയ. ചിത്രത്തിൽ രാം ചരൺ, ജൂനിയർ എൻ‌ടി‌ആർ, അജയ് ദേവ്ഗൺ എന്നിവരുമുണ്ട്. ആലിയ മുഖ്യ വേഷത്തിൽ എത്തുന്ന സഞ്ജയ് ലീല ബൻസാലിയുടെ ഗംഗുബായ് കത്തൈവാടി ഈ വർഷം ജൂലൈ 30 ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Alia bhatt tests covid 19 positive have immediately isolated myself

Next Story
ആരെയൊക്കെ ബ്ലോക്ക് ചെയ്തിട്ടുണ്ട്, വിളിച്ചാൽ എടുക്കാത്തതാരൊക്കെ?; മഞ്‍ജു വാര്യരോട് ചില ഫോൺ ചോദ്യങ്ങൾ, വീഡിയോmanju warrier, manju warrier age, manju warrier photos, manju warrier phone number, manju warrier mobile, manju warrier, manju warrier videos, manju warrier latest, manju warrier latest photos, മഞ്ജു വാര്യർ, indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com