ബോളിവുഡില്‍ ആരാധകര്‍ ഏറെയുളള താരമാണ് ആലിയ ഭട്ട്. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ ആലിയയുടെ ഫൊട്ടൊഷൂട്ട് ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം വൈറലാവാറുണ്ട്. ‘ഡാര്‍ലിങ്സ് ‘ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ആലിയ ഷെയര്‍ ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
കറുത്ത ഓവര്‍ക്കോട്ട് അണിഞ്ഞ് നില്ക്കുന്ന ആലിയയെയാണ് ചിത്രത്തിൽ കാണുക. ചിത്രത്തിനു ആലിയ നൽകിയ രസകരമായ അടിക്കുറിപ്പിലാണ് ആരാധകരുടെ കണ്ണുടക്കിയത്. “ഭര്‍ത്താവ് അടുത്തില്ലാത്തതു കൊണ്ട് അദ്ദേഹത്തിന്റെ ഓവര്‍ക്കോട്ട് ഞാന്‍ മോഷ്ട്ടിച്ചു, അതുകൊണ്ട് എന്റെ ലുക്ക് പൂര്‍ത്തിയാക്കാന്‍ പറ്റി” എന്നാണ് ആലിയ കുറിച്ചത്.
2022 ഏപ്രില്‍ 14നാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായത്. ജൂൺ മാസത്തിൽ താൻ ഗർഭിണിയാണെന്ന വിശേഷവും ആലിയ ആരാധകരുമായി പങ്കുവച്ചു.
ആലിയ അഭിനയിക്കുന്നതിനൊപ്പം നിര്‍മ്മാണ രംഗത്തും എത്തുന്ന ചിത്രമാണ് ‘ഡാര്‍ലിങ്സ്’. ജസമീത്ത്. കെ. റീന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് വര്‍മ്മ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.