റാസി എന്ന സ്പൈ ത്രില്ലര്‍ ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുകയാണ് നടി ആലിയ ഭട്ട്. ചിത്രത്തിന്റെ പ്രൊമോഷനായി റൈസിങ്ങ് സ്റ്റാര്‍ 2വിലെത്തിയ നടിയുടെ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ചിത്രത്തിലെ തന്നെ ഗാനം ഗായകനായ ശങ്കര്‍ മഹാദേവനൊപ്പമാണ് നടി മനോഹരമായി പാടുന്നത്. ‘വതന്‍’ എന്ന പേരിലുളള ദേശഭക്തഗാനം മനോഹരമായാണ് നടി പാടുന്നത്. നേരത്തെ ഹംതി ശര്‍മ്മാ കി ദുല്‍ഹനിയാ എന്ന ചിത്രത്തില്‍ ‘മേം തെനു സംജാവാന്‍’ എന്ന ഗാനത്തിലൂടെ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് ആലിയ.

ഇന്ത്യൻ ചാര വനിതയായി പാകിസ്ഥാനിൽ എത്തുന്ന പെൺകുട്ടിയായാണ് ചിത്രത്തില്‍ ആലിയ അഭിനയിക്കുന്നത്. ഹൈവേ, ഉഡ്ത പഞ്ചാബ് എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ആലിയയുടെ ശക്തമായ കഥാപാത്രമായിരിക്കും റാസി. ഹരീന്ദർ സിംഗ് സിക്കയുടെ പുസ്തകമായ സെഹ്മത്തിന്റെ ആവിഷ്‌കാരമാണ് മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രമായ റാസി.

കരൺ ജോഹറാണ് ചിത്രം നിർമ്മിക്കുന്നത്. ആലിയ ഭട്ടിന് പുറമെ വിക്കി കൗശലും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നഭർ, മലെർകോട്‌ല, ദൂധ്പത്രി എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

ഒരേസമയം പട്ടാളക്കാരന്റെ ഭാര്യയും അതേസമയം ആരുമറിയാതെ വിവിധ ആയുധങ്ങളില്‍ പ്രാവീണ്യം നേടുന്ന ഒരുദ്യോഗസ്ഥ എന്ന രീതിയിലും ആലിയയുടെ വേഷപ്പകര്‍ച്ച ശ്രദ്ധിക്കപ്പെടുന്നു.
മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഹരീന്ദര്‍ സിംഗ് സിക്കയുടെ പുസ്തകമായ സെഹ്മത്തിന്റെ ദൃശ്യാവിഷ്‌കാരമാണ്. ആലിയയെ കൂടാതെ വിക്കി കൗശല്‍ ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.