ആലിയയുടെയും രൺബീറിന്റെയും വീട്ടിലെ സൂപ്പർസ്റ്റാർ ഇപ്പോൾ റാഹ കപൂറാണ്. പാപ്പരാസികൾ എല്ലാം റാഹയുടെ പിറകെയാണ്.
അംബാനി കല്യാണത്തിന് താരദമ്പതികൾ എത്തിയപ്പോഴും ക്യാമറക്കണ്ണുകളുടെ ശ്രദ്ധ കവർന്നത് റാഹയാണ്.
കപൂർ കണ്ണുകൾ ലഭിച്ച പെൺകുട്ടി എന്നാണ് സോഷ്യൽ മീഡിയ റാഹയെ വിശേഷിപ്പിക്കുന്നത്. ആ കണ്ണുകൾ അത്ര സാധാരണമല്ല എന്നതു തന്നെ കാരണം.
ക്യാമറയ്ക്കു മുന്നിൽ പലപ്പോഴും ക്യൂട്ട് ഭാവങ്ങളുമായി പ്രത്യക്ഷപ്പെടുന്ന റാഹയുടെ മനോഹരമായ ചിരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്
അംബാനി കല്യാണാഘോഷത്തിനിടയിൽ പകർത്തിയ ചിത്രങ്ങൾ ആലിയ തന്നെയാണ് പങ്കുവച്ചത്
രൺബീറിനെയും നാത്തൂൻ കരീന കപൂറിനെയുമെല്ലാം ചിത്രങ്ങളിൽ കാണാം.
മനോഹരമാണ് ചിത്രങ്ങളെല്ലാം തന്നെ
കരീനയ്ക്ക് ഒപ്പം മേക്കപ്പ് ചെയ്യുന്ന ആലിയ
ബോളിവുഡിലെ മികച്ച അഭിനേത്രികൾ ഒരു ഫ്രെയിമിൽ