/indian-express-malayalam/media/media_files/uploads/2023/08/Kareena-Kapoor-Alia-Bhatt.jpg)
ആലിയ ഭട്ടും കരീന കപൂറും
ബോളിവുഡിലെ താര സുന്ദരികളാണ് ആലിയ ഭട്ടും കരീന കപൂറും. ആലിയയുടെ പങ്കാളിയായ രൺബീർ കപൂറിന്റെ സഹോദരി കൂടിയാണ് കരീന കപൂർ. അതിനാൽ ഇരുവരും ബന്ധുക്കളുമാണ്. ഭർത്തൃസഹോദരിയ്ക്ക് ഒപ്പമുള്ള ആലിയയുടെ ഗ്ലാമറസ് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആലിയ ആണ് കരീനയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
"ഈ ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ആർക്കെങ്കിലും ഞങ്ങളെ ഒരു സിനിമയിൽ കാസ്റ്റ് ചെയ്യാമോ.. അങ്ങനെ കൂടുതൽ സമയം ഞങ്ങൾക്ക് സെറ്റിൽ ചെലവഴിക്കാൻ സാധിച്ചേക്കാം," എന്നാണ് ആലിയ ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്.
ആലിയയുടെ ഫൊട്ടോയ്ക്ക് താഴെ ബോളിവുഡ് താരങ്ങളുടെ കമന്റുകളുടെ ബഹളമാണ്. "ഇരുവരും ഒന്നിച്ച് ഞങ്ങൾക്ക് ഒരു സിനിമ വേണം," എന്നാണ് നിർമാതാവും സംവിധായകനുമായി കരൺ ജോഹറിന്റെ കമന്റ്. രണ്ടാളുകളും കൂടെ ഒന്നിച്ച് ഒരു സിനിമയിൽ വന്നാൽ അതു ബ്ലോക്ക് ബസ്റ്റർ ആയിരിക്കുമെന്നും ആരാധകർ പ്രവചിക്കുന്നുണ്ട്.
ബന്ധുക്കൾ എന്നതിനപ്പുറം തങ്ങൾക്കിടയിൽ പരസ്പരമുള്ള സൗഹൃദത്തെയും അടുപ്പത്തെയും ആദരവിനെയുമെല്ലാം കുറിച്ച് ആലിയയും കരീനയും പല അഭിമുഖങ്ങളിലും മുൻപും സംസാരിച്ചിട്ടുണ്ട്.
"ആലിയക്ക് ഉപദേശം ആവശ്യമില്ല. കാരണം ഈ കാലയളവിൽ ഞാൻ കണ്ട ഏറ്റവും മികച്ച അഭിനേത്രിയാണവൾ. അതുകൊണ്ടുതന്നെയാണ് ഇത്ര ചെറുപ്പത്തിൽ മാതൃത്വം ഏറ്റെടുക്കാൻ ധൈര്യം കാണിച്ചതും. അവൾ തന്റെ കരിയറിലെ മികച്ച പാതയിലേക്ക് കടക്കുകയാണ്. അതിനു തെളിവാണ് അടുത്തിടെ നെറ്റ്ഫ്ലിക്സിൽ റിലീസായ 'ഹാർട്ട് ഓഫ് സ്റ്റോൺ' എന്ന ഹോളിവുഡ് ചിത്രം. ഇത് ഹോളിവുഡിലേക്കുള്ള ആലിയയുടെ അരങ്ങേറ്റമാണ്," പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ ആലിയയെക്കുറിച്ച് കരീന പറഞ്ഞതിങ്ങനെ.
ബോക്സ് ഓഫീസിൽ 300 കോടിയിലധികം നേടിയ കരൺ ജോഹറിന്റെ റോക്കി ഔർ റാണി കി പ്രേം കഹാനിയാണ് ഒടുവിൽ റിലീസിനെത്തിയ ആലിയ ചിത്രം. രൺവീർ സിംഗ് ആണ് ഈ ചിത്രത്തിലെ നായകൻ. അതേസമയം 'ലാൽ സിംഗ് ഛദ്ദ' എന്ന ചിത്രത്തിലാണ് കരീന കപൂർ ഖാൻ അവസാനമായി അഭിനയിച്ചത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.