/indian-express-malayalam/media/media_files/uploads/2022/08/Alia-Bhatt-3.jpg)
ബോളിവുഡ് താരങ്ങൾ തങ്ങളുടെ കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കാൻ പല സ്റ്റെപ്പുകളുമെടുക്കാറുണ്ട്. അനുഷ്ക് ശർമ, നേഹ ദുപിയ, പ്രിയങ്ക ചോപ്ര തുടങ്ങിയ താരങ്ങൾ പൊതുയിടങ്ങളിൽ കുട്ടികളുടെ ഫൊട്ടൊകൾ പ്രചരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. ദിവസങ്ങൾക്കു മുൻപ് അമ്മയായ ആലിയ ഭട്ട് ഇത്തരത്തിലൊരു ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്.
ഗർഭിണിയായിരുന്ന സമയത്ത് മേരി ക്ലേയറിനു നൽകിയ അഭിമുഖത്തിലാണ് ആലിയ തന്റെ ആശങ്ക പ്രകടിപ്പിച്ചത്. ആലിയ ഭട്ടിന്റെ മകനോ മകളോയായത് കുഞ്ഞിന്റെ സ്വകാര്യതയെ ബാധിക്കരുതെന്നും ഇതു താൻ കുടുംബാംഗങ്ങളും സുഹൃത്തുകളും റൺബീറുമായിട്ട് ചർച്ച ചെയ്തിട്ടുണ്ടെന്നും ആലിയ പറഞ്ഞു.
2022 നവംബർ 6 നാണ് ആലിയക്കും റൺബീറിനും ഒരു പെൺകുഞ്ഞ് ജനിച്ചത്. ഈ വർഷം ഏപ്രിലിലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് തൊട്ടു പിന്നാലെ, താൻ ഗർഭിണിയാണെന്ന് ആലിയ പ്രഖ്യാപിച്ചത് ആരാധകർക്ക് വലിയ സർപ്രൈസ് ആയിരുന്നു.“ഒരു കുട്ടിയെ പൊതുസമൂഹത്തിൽ വളർത്തുന്നതിനെക്കുറിച്ച് എനിക്ക് അൽപ്പം ആശങ്കയുണ്ട്. എന്റെ സുഹൃത്തുക്കളോടും കുടുംബത്തോടും ഭർത്താവിനോടും ഞാൻ ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു. എന്റെ കുട്ടിയുടെ ജീവിതത്തിലേക്ക് ഒരു തരത്തിലുള്ള കടന്നുകയറ്റവും ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല." ഒരു അഭിനേതാവാകുന്നതും പൊതുപ്രവർത്തകയാകുന്നതും തന്റെ തീരുമാനമാണെന്നും എന്നാൽ കുട്ടി അതേ പാത തിരഞ്ഞെടുക്കണമെന്ന് താൻ ആഗ്രഹിക്കുന്നില്ലെന്നും ആലിയ പറഞ്ഞു.
രൺബീറിനും ആലിയയ്ക്കും ഈ വർഷം ഒന്നിൽ കൂടുതൽ റിലീസുകൾ ഉണ്ടായിരുന്നു. അതിൽ ‘ബ്രഹ്‌മാസ്‌ത്ര’ ഇരുവരും ഒന്നിച്ചെത്തിയ ചിത്രമാണ്. ‘ഷംഷേര’യാണ് രൺബീറിന്റെ ചിത്രം. ‘ഗംഗുഭായ് കത്തിയവാഡി,’ ‘ആർ ആർ ആർ,’ ‘ഡാർലിംഗ്സ്’ എന്നിവയാണ് ആലിയയുടെ മറ്റു ചിത്രങ്ങൾ. ‘റോക്കി ഓർ റാണി കീ പ്രേം കഹാനി,’ ‘ഹാർട്ട് ഓഫ് സ്റ്റോൺ’ എന്നിവയാണ് ഇനി വരാനിരിക്കുന്ന ആലിയ ചിത്രങ്ങൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us