/indian-express-malayalam/media/media_files/2025/06/05/alia-bhatt-at-friends-wedding-139579.jpg)
കൂട്ടുകാരിയ്ക്ക് ഒപ്പം ആലിയ
/indian-express-malayalam/media/media_files/2025/06/05/alia-bhatt-at-friends-wedding-1-102867.jpg)
ആലിയയും ആലിയയുടെ ഗേൾസ് ഗ്യാങ്ങും താരത്തിന്റെ ആരാധകർക്ക് സുപരിചിതമായ മുഖങ്ങളാണ്.
/indian-express-malayalam/media/media_files/2025/06/05/alia-bhatt-at-friends-wedding-2-201013.jpg)
ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ നിന്ന് ഇടയ്ക്ക് ഇടവേളയെടുത്ത് തന്റെ ഗേൾസിനൊപ്പം ഒത്തുചേരാൻ ആലിയ സമയം കണ്ടെത്താറുണ്ട്.
/indian-express-malayalam/media/media_files/2025/06/05/alia-bhatt-at-friends-wedding-3-672082.jpg)
കഴിഞ്ഞ ദിവസം ആലിയയുടെ അടുത്ത ചങ്ങാതിയായ തന്യ സാഹ ഗുപ്തയുടെ വിവാഹമായിരുന്നു.
/indian-express-malayalam/media/media_files/2025/06/05/alia-bhatt-at-friends-wedding-5-897728.jpg)
സ്പെയിനിൽ വെച്ച് നടന്ന ഡെസ്റ്റിനേഷൻ വെഡ്ഡിംഗിൽ പങ്കെടുക്കാൻ തന്റെ തിരക്കുകളെല്ലാം മാറ്റിവച്ച് ആലിയ പറന്നെത്തി.
/indian-express-malayalam/media/media_files/2025/06/05/alia-bhatt-at-friends-wedding-4-569465.jpg)
തന്റെ ഗേൾസ് ടീമിനൊപ്പം പ്രിയ കൂട്ടുകാരിയുടെ വിവാഹം ഗംഭീരമായി ആഘോഷിക്കുകയും ചെയ്തു.
/indian-express-malayalam/media/media_files/2025/06/05/alia-bhatt-at-friends-wedding-8-584318.jpg)
വിവാഹാഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങളും ആലിയ പങ്കുവച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/06/05/alia-bhatt-at-friends-wedding-9-230996.jpg)
"ഒരു കൂട്ടം പെൺകുട്ടികൾ അവരുടെ ഉറ്റ സുഹൃത്ത് ജീവിതത്തിലെ പ്രണയിനിയെ വിവാഹം കഴിക്കുന്നത് കാണുന്നതിനേക്കാൾ മൃദുവായതോ, ശക്തമോ, തിളക്കമുള്ളതോ ആയ മറ്റൊന്നുമില്ല. ഏറ്റവും മനോഹരമായ വിവാഹം, ഏറ്റവും മനോഹരമായ വധു - നിറഞ്ഞ ഹൃദയങ്ങൾ. ചില സ്ഥലങ്ങൾ വീട് പോലെയാണ് - നമ്മൾ ഒരുമിച്ചിരിക്കുന്നത് എവിടെയാണോ അവിടെയാണ് നമ്മുടെ വീട്," എന്നാണ് ചിത്രങ്ങൾ പങ്കിട്ട് ആലിയ കുറിച്ചത്.
/indian-express-malayalam/media/media_files/2025/06/05/alia-bhatt-at-friends-wedding-10-927624.jpg)
ഡേവിഡ് ആഞ്ചലോവിനെയാണ് തന്യ സാഹ ഗുപ്ത വിവാഹം ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/06/05/alia-bhatt-at-friends-wedding-16-406665.jpg)
അടുത്ത കൂട്ടുകാരും ബന്ധുക്കളും മാത്രം പങ്കെടുത്ത ഈ ആഡംബര ഡ്രീം വെഡ്ഡിംഗിൽ നിന്നുള്ള ചിത്രങ്ങൾ പറയും ആലിയയുടെയും താരത്തിന്റെ ഗേൾസ് ഗ്യാങ്ങിന്റെയും ഇഴയടുപ്പം.
/indian-express-malayalam/media/media_files/2025/06/05/alia-bhatt-at-friends-wedding-17-997654.jpg)
വധുവിന്റെ കൂട്ടുകാരികളെല്ലാം കളർ കോർഡിനേറ്റഡായിട്ടാണ് വിവാഹത്തിനെത്തിയത്. കൂട്ടുകാരികളെ പോലെ തന്നെ തീം വസ്ത്രങ്ങൾ അണിഞ്ഞ് യാതൊരു സെലിബ്രിറ്റി ജാഡയുമില്ലാതെ ആൾക്കൂട്ടത്തിലൊരാളായി ചേർന്നു നിൽക്കുന്ന ആലിയയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.
/indian-express-malayalam/media/media_files/2025/06/05/alia-bhatt-at-friends-wedding-18-841220.jpg)
വിവാഹത്തോട് അനുബന്ധിച്ച് നടന്ന വിവിധ പരിപാടികളിൽ നിന്നുള്ള ചിത്രങ്ങൾ ആലിയ പങ്കിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/06/05/alia-bhatt-at-friends-wedding-15-110131.jpg)
ആലിയ തന്യയ്ക്കും മറ്റ് സുഹൃത്തുക്കൾക്കുമൊപ്പം പോസ് ചെയ്യുന്നതും ചിത്രത്തിൽ കാണാം.
/indian-express-malayalam/media/media_files/2025/06/05/I0R132dLedQkMhxa8yH5.jpg)
കറുത്ത സ്ട്രാപ്പ്ലെസ് ഗൗണാണ് വിവാഹവേളയിൽ ആലിയ അണിഞ്ഞത്. മറ്റൊരു ചടങ്ങിൽ ചിക് വൈറ്റ് അലങ്കരിച്ച ബ്രേലെറ്റും അതിനോടിണങ്ങിയ ബ്ലേസറും ക്രീം സ്കർട്ടുമാണ് ആലിയയുടെ വേഷം. മനോഹരമായ നെക്ലേസ്, സൺഗ്ലാസുകൾ, ഒരു സ്റ്റൈലിഷ് ഹാൻഡ്ബാഗ് എന്നിവ ആലിയയുടെ ലുക്കിന്റെ മാറ്റു കൂട്ടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.