കെനിയയിൽ അവധിക്കാലം ആഘോഷമാക്കുകയാണ് ആലിയ ഭട്ട്. വെക്കേഷനിൽ ആലിയയ്ക്കൊപ്പം കാമുകൻ രൺബീർ കപൂറുമുണ്ട്. വെക്കേഷനിൽനിന്നുളള പുതിയ ചിത്രങ്ങളാണ് ആലിയ ആരാധകർക്കായി പങ്കു വച്ചിരിക്കുന്നത്.

കെനിയയിലെ മസായ് മാര നാഷണൽ റിസർവിൽനിന്നും പകർത്തിയ ആലിയയുടെ ചിത്രത്തിന് ലൈക്കോട് ലൈക്കാണ്. ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഒരു മില്യനിലധികം ലൈക്കാണ് ലഭിച്ചത്. നിരവധി ബോളിവുഡ് താരങ്ങളും ആലിയയുടെ ഫോട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.

 

View this post on Instagram

 

.. let’s wander where the Wi-Fi is weak

A post shared by Alia (@aliaabhatt) on

വെക്കേഷനിടയിൽ നിന്നുള്ളൊരു സെൽഫിയും ആലിയ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

View this post on Instagram

 

Sun-blushed/burnt

A post shared by Alia (@aliaabhatt) on

 

View this post on Instagram

 

Morning is here, the day is new, perhaps this is where the light breaks through

A post shared by Alia (@aliaabhatt) on

നേരത്തെ രൺബീറിനൊപ്പമുള്ള ആലിയയുടെ വെക്കേഷൻ ചിത്രം വൈറലായിരുന്നു. ഓപ്പൺ സഫാരി ജീപ്പിൽ ക്യാമറയും കൈയ്യിൽ പിടിച്ചിരിക്കുന്ന ഇരുവരുടെയും ചിത്രമാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തത്.

ആലിയയും രൺബീറും ഒന്നിക്കുന്ന ‘ബ്രഹ്മാസ്ത്ര’ ചിത്രത്തിനായി കാത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകർ. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. അടുത്ത വർഷത്തോടെ ഇരുവരുടെയും വിവാഹം ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

‘സടക് 2’ ആണ് ആലിയയുടെ പുതിയ ചിത്രം. ‘സഡക് 2’വിന്റെ സംവിധായകൻ ആലിയയുടെ അച്ഛനും കൂടിയായ മഹേഷ് ഭട്ട് ആണ്. ‘സഡക്’ എന്ന ഹിന്ദി ചിത്രത്തിന്റെ തുടർച്ചയാണ് ‘സഡക് 2’. സഞജയ് ദത്തും പൂജ ഭട്ടുമായിരുന്നു ‘സഡക്കിലെ’ നായികാനായകന്മാർ. കരൺ ജോഹറിന്റെ ‘തക്ത്’ എന്ന ചിത്രത്തിലും ആലിയ കരാർ ഒപ്പിട്ടുണ്ട്. രൺവീർ സിങ്, വിക്കി കൗശൽ, കരീന കപൂർ, ജാൻവി കപൂർ, അനിൽ കപൂർ തുടങ്ങി വൻതാരനിര തന്നെ ഈ ചിത്രത്തിലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook