/indian-express-malayalam/media/media_files/uploads/2023/07/Alia-ranbir.png)
ബോളിവുഡിലെ പ്രമുഖ താരദമ്പതികളാണ് ആലിയയും രൺബീറും
ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് ആലിയ ഭട്ടും രൺബീർ കപൂറും. ഈ താരജോഡികളുടെ സ്ക്രീനിലെ ആകർഷകമായ പ്രകടനം കാണാൻ മാത്രമല്ല, ഇരുവരുടെയും വ്യക്തിജീവിതത്തിലെ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് ഏറെ താൽപ്പര്യമാണ്. ഇപ്പോഴിതാ, രൺബീറിനെ കുറിച്ച് ആലിയ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.
അടുത്തിടെ ഒരു സംഭാഷണത്തിനിടയിലാണ് നടനും ഭർത്താവുമായ രൺബീർ കപൂറിനു താൻ ലിപ്സ്റ്റിക് ധരിക്കുന്നത് ഇഷ്ടമില്ലെന്ന കാര്യം ആലിയ വ്യക്തമാക്കിയത്. രൺബീറിന് തന്റെ ചുണ്ടുകളുടെ സ്വാഭാവിക നിറമാണ് ഇഷ്ടമെന്നും അതിനാൽ രൺബീർ തന്നോട് എപ്പോഴും ലിപ്സ്റ്റിക് തുടച്ചുകളയാൻ ആവശ്യപ്പെടുമെന്നുമാണ് ആലിയ പറയുന്നത്. ബോയ് ഫ്രണ്ടായിരുന്ന കാലം മുതൽ രൺബീറിന്റെ ശീലമിതാണെന്നും ആലിയ പറയുന്നു.
അതേസമയം, ആലിയയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചിട്ടുണ്ട്. ഭാര്യയെ നിയന്ത്രിക്കുന്ന ടോക്സിക് ഭർത്താവാണോ രൺബീർ എന്നാണ് സോഷ്യൽ മീഡിയ രോഷം കൊള്ളുന്നത്.
2022 ഏപ്രിലിലായിരുന്നു ആലിയയും രൺബീർ കപൂറും തമ്മിലുള്ള വിവാഹം. വിവാഹത്തിന് തൊട്ടു പിന്നാലെ, താൻ ഗർഭിണിയാണെന്ന് ആലിയ പ്രഖ്യാപിച്ചത് ആരാധകർക്ക് വലിയ സർപ്രൈസ് ആയിരുന്നു. 2022 നവംബർ ആറിനാണ് ഇരുവർക്കും മകൾ പിറന്നത്. മുംബൈയിലെ ഗിർഗാവിലെ എച്ച്എൻ റിലയൻസ് ഹോസ്പിറ്റലിലായിരുന്നു കുഞ്ഞിന്റെ ജനനം. റാഹ എന്നാണ് മകൾക്ക് താരദമ്പതികൾ പേരു നൽകിയത്. സമാധാനം, സ്വാതന്ത്ര്യം, സന്തോഷം എന്നൊക്കെയാണ് പല ഭാഷകളിലായി 'റാഹ' എന്നതിന്റെ അർത്ഥം. കുഞ്ഞിന്റെ മുത്തശ്ശിയാണ് പേര് കണ്ടുപിടിച്ചതെന്നും ആലിയ പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.