2022 ലെ ടൈം ഇംപാക്ട് പുരസ്‌കാരം സ്വന്തമാക്കിയ ആലിയ അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം പ്രസംഗം പറയുകയുണ്ടായി. തിളങ്ങുന്ന ബ്രോണ്‍സ് നിറത്തിലുളള വസ്ത്രമണിഞ്ഞ് ആലിയ പറഞ്ഞ കാര്യങ്ങള്‍ വളരെ വ്യക്തവും ലളിതവുമായിരുന്നു.
‘ എന്റെ രാജ്യത്തെ പ്രതിനിധീകരിച്ചു കൊണ്ട് ഇവിടെ നില്‍ക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. എന്നെയും എന്റെ കരിയറിനെയും വിജയത്തിലേയ്ക്കു എത്തിച്ചത് ഈ രാജ്യമാണ്. വൈവിധ്യങ്ങളുടെ രാജ്യമാണ് ഇന്ത്യ. എനിക്കു കഴിയും വിധത്തിലുളള മാറ്റങ്ങള്‍ എന്റെ പ്രവര്‍ത്തികളിലൂടെ ചെയ്യുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്നു ഈ പുരസ്‌കാരം എന്നിലും, പ്രസംഗത്തിലുടനീളം എന്നെ കിക്ക് ചെയ്തു കൊണ്ടിരിക്കുന്ന എന്റെ കുഞ്ഞിലും മാറ്റം ഉണ്ടാക്കിയിട്ടുണ്ട്’ ആലിയ പറഞ്ഞു.
ആലിയയുടെ പ്രസംഗം കേട്ടു കണ്ണു നിറഞ്ഞെന്നു ആരാധകര്‍ കമന്റുകളിലൂടെ പറയുന്നുണ്ട്. ‘ കുഞ്ഞിന്റെ കാര്യം പറഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി. ആലിയ ഒരു നല്ല അമ്മയായിരിക്കും’ അവര്‍ കുറിച്ചു.
പ്രസംഗത്തില്‍ തന്റെ ഈ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളെക്കുറിച്ചു പറയാനും ആലിയ മറന്നില്ല. ‘ ഓരോ കഥാപാത്രങ്ങള്‍ ചെയ്തു കഴിയുമ്പോള്‍ എന്നിലുണ്ടാകുന്ന മാറ്റങ്ങള്‍ ഞാന്‍ അറിയുന്നുണ്ട്’. ഗംഗുബായ് കത്യവാഡിയിലെ പ്രകടനത്തിനു ആലിയ നിറയെ പ്രശംസകള്‍ നേടിയിരുന്നു.
പുരസ്‌കാരം ഏറ്റുവാങ്ങിയതിനു ശേഷമുളള ചിത്രങ്ങള്‍ ആലിയ തന്റെ സോഷ്യല്‍ മീഡിയ പ്രെഫൈലില്‍ പങ്കുവച്ചിട്ടുണ്ട്. റണ്‍ബീറിനൊപ്പം അഭിനയിച്ച ‘ ബ്രഹ്‌മാസ്ത്ര’ യാണ് ആലിയയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.