തന്റെ പുതിയ ചിത്രമായ ‘സഡക് 2’വിന്റെ ചിത്രീകരവുമായി ബന്ധപ്പെട്ടാണ് ആലിയാ ഭട്ട് ഊട്ടിയിൽ എത്തിയിരിക്കുന്നത്.  ‘സഡക് 2’വിന്റെ സംവിധായകൻ ആലിയയുടെ അച്ഛനും കൂടിയായ മഹേഷ് ഭട്ട് ആണ്.  അത് കൊണ്ട് തന്നെ ഭട്ട് കുടുബത്തെ സംബന്ധിച്ച് ഇതൊരു ഫാമിലി വെക്കേഷൻ പോലെയാണ്.

ആലിയയുടെ അമ്മയും മുൻകാല സിനിയമാ താരവുമായ സോണി റസ്ദാൻ, സഹോദരിമാരായ ഷഹീൻ ഭട്ട്,  പൂജ ഭട്ട് എന്നിവരും ഊട്ടിയിലെ ലൊക്കേഷനിൽ എത്തിയിട്ടുണ്ട്.  അവിടെ നിന്നുള്ള ചിത്രലാണ് ആലിയ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിരിക്കുന്നത്.

 

View this post on Instagram

 

a whole lotta love

A post shared by Alia (@aliaabhatt) on

 

View this post on Instagram

 

.. don’t forget to play

A post shared by Alia (@aliaabhatt) on

‘സഡക്’ എന്ന ഹിന്ദി ചിത്രത്തിന്റെ തുടർച്ചയാണ് ‘സഡക് 2’. സഞജയ് ദത്തും പൂജ ഭട്ടുമായിരുന്നു ‘സഡക്കിലെ’ നായികാനായകന്മാർ.  ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും പൂജാ ഭട്ട് അഭിനയിക്കുന്നുണ്ട്‌.  ഊട്ടിയിൽ നിന്നുള്ള ഒരു ചിത്രം പൂജയും ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിട്ടുണ്ട്.

 

View this post on Instagram

 

Bumper to bumper! #vintage #ootacamund #nilgiris

A post shared by Pooja B (@poojab1972) on

Read Here: Alia Bhatt is making the most of her time in Ooty

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook