/indian-express-malayalam/media/media_files/2024/10/24/bKjQiVSSwTm3lqQ1UMHQ.jpg)
ഫാഷൻ ഐക്കൺ എന്ന രീതിയിൽ കൂടിയാണ് ആളുകൾ സെലബ്രിറ്റികളെ നോക്കി കാണുന്നത്. അണിയുന്ന ഡ്രസ്സുകൾ, ആഭരണങ്ങൾ, ബാഗ്, ചെരിപ്പ്, മേക്കപ്പ് തുടങ്ങി താരങ്ങൾ അണിയുന്നതെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുന്ന വലിയൊരു വിഭാഗം ആരാധകരും ഫാഷൻ പ്രേമികളും എപ്പോഴും അവർക്കു ചുറ്റുമുണ്ടാവും. അതുകൊണ്ട് തന്നെ ഓരോ വേദികളിലും പുത്തൻ സ്റ്റൈലിലും വേഷഭൂഷാദികളിലും പ്രത്യക്ഷപ്പെടാൻ താരങ്ങളും നിർബന്ധിതരാവുന്നു.
എന്നാൽ, ഈ പതിവ് രീതികളെ ബ്രേക്ക് ചെയ്യുന്ന താരമാണ് ആലിയ ഭട്ട്. തന്റെ ഫാഷൻ രീതികളിൽ മിനിമലിസ്റ്റിക് സമീപനം സ്വീകരിക്കുന്ന ആലിയ സസ്റ്റെയ്നബിള്‍ ഫാഷന്‍റെ വക്താവു കൂടിയാണ്. തന്റെ വാർഡ്രോബിലെ വസ്ത്രങ്ങൾ റിപ്പീറ്റ് ചെയ്യാൻ ആലിയ മടിക്കാറില്ല. സഞ്ജയ് ലീല ബൻസാലിയുടെ ‘ഗംഗുഭായ് കത്യവാടിയിലെ’ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചപ്പോൾ, അവാർഡ് സ്വീകരിക്കാൻ ആലിയ എത്തിയത് തന്റെ വിവാഹസാരി അണിഞ്ഞാണ്.
ഇപ്പോഴിതാ, മനീഷ് മൽഹോത്രയുടെ ദീപാവലി പാർട്ടിയ്ക്ക് എത്തിയ ആലിയയുടെ ലുക്കും ശ്രദ്ധ നേടുകയാണ്. തന്റെ മെഹന്തി ദിനത്തിൽ അണിഞ്ഞ അതേ ലെഹംഗ തന്നെയാണ് ദീപാവലി പാർട്ടിയ്ക്കായി ആലിയ തിരഞ്ഞെടുത്തത്. മനീഷ് മൽഹോത്ര തന്നെയാണ് ആലിയയ്ക്കു വേണ്ടി ഈ ലെഹംഗ ഡിസൈൻ ചെയ്തത് എന്നതാണ് മറ്റൊരു കൗതുകം. സങ്കീർണ്ണമായ കശ്മീരി, ചിക്കൻകാരി ത്രെഡ് വർക്കുകളോട് കൂടിയ 180 ടെക്‌സ്‌റ്റൈൽ പാച്ചുകൾ ഉൾക്കൊള്ളുന്ന ലെഹംഗ മനീഷ് ഒരുക്കിയ ഒരു മാസ്റ്റർപീസ് ആണ്. 3000 മണിക്കൂറിലധികം എടുത്താണ് ഈ ലെഹംഗ ക്രാഫ്റ്റ് ചെയ്തത്.
ഒർജിനൽ സ്വർണ്ണവും വെള്ളിയും നഖിയും കോറ പൂക്കളും കൊണ്ട് അലങ്കരിച്ച ബ്ലൗസിൽ കച്ചിൽ നിന്നുള്ള വിൻ്റേജ് ഗോൾഡ് മെറ്റൽ സീക്വിനുകളും കാണാം.
സിംപിളാണ്, എന്നാൽ സ്റ്റൈലിഷുമാണ് എന്ന രീതിയിലാണ് പലപ്പോഴും ആലിയയുടെ സ്റ്റൈലിംഗ്. ഇവിടെയും അതു തെറ്റിയിട്ടില്ല. സ്‌റ്റേറ്റ്‌മെൻ്റ് കമ്മലുകൾ, മിനിമൽ മേക്കപ്പ് എന്നിവയാണ് ആലിയയുടെ ലുക്കിന്റെ സവിശേഷത. ഈ ലാളിത്യത്തോടെ തന്നെ, താരനിബിഡമായ ഇവൻ്റിലെ ശ്രദ്ധാകേന്ദ്രമായി മാറാൻ ആലിയയ്ക്കു സാധിച്ചു.
സസ്റ്റെയ്നബിൾ ഫാഷന്റെ വക്താവായി മാറുന്ന ആലിയ ഒരു ഫാഷൻ ഐക്കൺ എന്ന നിലയിൽ പലർക്കും പ്രചോദനമായി മാറുകയാണ്. പ്രിയപ്പെട്ട ഔട്ട്ഫിറ്റുകൾ വീണ്ടും വീണ്ടും ധരിക്കാൻ ആലിയ ആരാധകരെയും പ്രോത്സാഹിപ്പിക്കുന്നു.
"ഞാനെല്ലാം റിപ്പീറ്റ് ചെയ്ത് ധരിക്കാറുണ്ട്, ഷൂ, ബാഗ്, ജീൻസ്, ഔട്ട്ഫിറ്റുകൾ എല്ലാം… എന്തുകൊണ്ട് അങ്ങനെ ചെയ്യാതിരിക്കണം? 365 ദിവസവും പുതിയ വസ്ത്രങ്ങൾ മാത്രം ധരിക്കാനാവില്ല. അതുകൊണ്ട് ഞാനെല്ലാം റിപ്പീറ്റ് ചെയ്ത് ധരിക്കുന്നു. ധരിച്ച വസ്ത്രം വീണ്ടും ധരിക്കുന്നത് സാധാരണമായൊരു കാര്യമാണ്, അല്ലാതെ അതെന്തോ പ്രശ്നമാണെന്ന രീതിയിൽ കാണാതിരിക്കുക.​ എപ്പോഴും പുതിയ വസ്ത്രങ്ങൾ വാങ്ങികൊണ്ടിരിക്കുന്നത് നമ്മുടെ പരിസ്ഥിതിയ്ക്കും നല്ലതല്ല. നിങ്ങളുപയോഗിച്ച വസ്ത്രങ്ങളൊക്കെ എങ്ങോട്ടാണ് പോവുന്നതെന്നു കൂടി നിങ്ങൾ ആലോചിക്കണം. അവയുടെ ഷെൽഫ് ലൈഫ് നമ്മൾ വർധിപ്പിക്കണം," ആലിയയുടെ വാക്കുകളിങ്ങനെ.
Read More
- പുതിയ വീടിന്റെ വിശേഷങ്ങളുമായി ജിപിയും ഗോപികയും
- പ്രസവശേഷമുള്ള സെക്സ്, നേരിട്ട ബുദ്ധിമുട്ടുകളേറെ: തുറന്നു പറഞ്ഞ് കൽക്കി കൊച്ച്ലിൻ
- Meiyazhagan OTT: കാഴ്ചക്കാരുടെ കണ്ണുനനയിപ്പിച്ച മെയ്യഴകൻ ഒടിടിയിലേക്ക്
- 80 കോടി പടം കൂപ്പുകുത്തി; സോഷ്യൽ മീഡിയയിൽ നിന്നും അപ്രത്യക്ഷനായി സംവിധായകൻ
- Mrudhu Bhave Dhruda Kruthye OTT: മൃദുഭാവേ ദൃഢ കൃത്യേ ഒടിടിയിൽ എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us