ഋഷി കപൂർ- നീതു കപൂർ ദമ്പതിമാരുടെ മകളും നടൻ രൺബീർ കപൂറിന്റെ സഹോദരിയുമായ റിദ്ധിമയുടെ നാൽപ്പതാം ജന്മദിനമായിരുന്നു ഇന്നലെ. ജന്മദിനത്തിൽ നീതുവിനും രൺബീറിനും ഒപ്പം ചേർന്ന് റിദ്ധിമയ്ക്കായി സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് രൺബീറിന്റെ ഗേൾഫ്രണ്ടും ബോളിവുഡ് താരവുമായ ആലിയ ഭട്ട്.
റിദ്ധിമയ്ക്കായി കപൂർ കുടുംബം ഒരുക്കിയ വീഡിയോ ആണ് ജന്മദിനത്തെ ഏറെ സ്പെഷ്യൽ ആക്കിയത്. വീഡിയോയിൽ നീതു, രൺബീർ, ആലിയ, റിദ്ധിമയുടെ അമ്മായി റീമ ജെയിൻ, ഭർത്താവ് ഭാരത് സാഹ്നി, കസിൻ അർമാൻ ജെയിൻ എന്നിവർ ചേർന്ന് ‘ഖുർബാനി’ (1980) എന്ന ചിത്രത്തിലെ ‘ആപ് ജൈസ കോയി,” എന്ന ഗാനം പുനരാവിഷ്കരിച്ചിരിക്കുകയാണ്. രൺബീറിനൊപ്പം ചുവടുവെയ്ക്കുന്ന ആലിയയാണ് വീഡിയോയിലെ ഹൈലൈറ്റ്.
റിദ്ധിമ തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. “ഏറ്റവും മികച്ച ജന്മദിന സർപ്രൈസ്. എല്ലാവർക്കും നന്ദി,” വീഡിയോ പങ്കുവച്ച് റിദ്ധിമ കുറിച്ചതിങ്ങനെ.
ഭാര്യയ്ക്ക് ജന്മദിനാശംസകൾ നേർന്ന് റിദ്ധിമയുടെ ഭർത്താവ് ഭാരത് സാഹ്നി പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റും ശ്രദ്ധ നേടുകയാണ്.
അച്ഛനും അമ്മയും സഹോദരനുമൊക്കെ അഭിനയത്തെ പാഷനായി ജീവിതത്തിലേക്ക് എടുത്തപ്പോൾ ആഭരണങ്ങൾ ഡിസൈൻ ചെയ്യുന്നതിലാണ് റിദ്ധിമ തന്റെ കഴിവ് തെളിയിച്ചത്. ജ്വല്ലറി ഡിസൈനറായി പ്രവർത്തിക്കുകയാണ് റിദ്ധിമ കപൂർ സാഹ്നി. ആദ്യകാലത്ത് മോഡലിംഗ് രംഗത്ത് സജീവമായിരുന്ന റിദ്ധിമ പിന്നീട് ജ്വല്ലറി ഡിസൈനിംഗിലേക്ക് കടക്കുകയായിരുന്നു.
Read more: ആലിയയ്ക്ക് മുടി വെട്ടിക്കൊടുത്തത് രൺബീറോ? ആ ‘പ്രിയപ്പെട്ടയാളെ’ തിരഞ്ഞ് സോഷ്യൽ മീഡിയ