/indian-express-malayalam/media/media_files/uploads/2019/04/alia-.jpg)
പാപ്പരാസികളുടെ ക്യാമറക്കണ്ണുകൾ വിടാതെ പിൻതുടരുന്ന, ബോളിവുഡിലെ പുതിയ താരജോഡികളാണ് ആലിയ ഭട്ടും രൺബീർ കപൂറും. സീ സിനി അവാർഡ് ഷോയ്ക്കിടെ ഇരുവരും ചുംബിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. 'റാസി'യിലെ അഭിനയത്തിലൂടെ മികച്ച നടിയായി ആലിയ തെരെഞ്ഞെടുക്കപ്പെട്ട കാര്യം അനൗൺസ് ചെയ്തപ്പോഴായിരുന്നു രൺബീറിന്റെ സ്നേഹപ്രകടനം.
രൺബീറിന്റെ പെട്ടെന്നുള്ള ചുംബനത്തിൽ ഒന്നു പതറിയ ആലിയയേയും വീഡിയോയിൽ കാണാം. ദീപിക പദുകോണിന്റെയും ഭർത്താവ് രൺവീർ സിംഗിന്റെയും സാന്നിധ്യത്തിലായിരുന്നു രൺബീറിന്റെ സ്നേഹപ്രകടനം. ഇരുവരും കയ്യടികളോടെയാണ് ആലിയയെ അഭിനന്ദിച്ചത്.
View this post on InstagramA post shared by RANBIR KAPOOR FANPAGE (@ranbir_kapoor_loverz) on
മികച്ച നടിയ്ക്കുള്ള പുരസ്കാരം ആലിയ സ്വന്തമാക്കിയപ്പോൾ മികച്ച നടനുള്ള​ പുരസ്കാരം രൺബീറും സ്വന്തമാക്കി. 'സഞ്ജു'വെന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു രൺബീർ പുരസ്കാരം നേടിയത്. മികച്ച നടനുള്ള പുരസ്കാരം രൺബീറിനു സമ്മാനിച്ചത് ആലിയയായിരുന്നു. "എന്റെ എക്കാലത്തേയും പ്രിയപ്പെട്ട രൺബീറിന് 'സഞ്ജു'വിലെ അഭിനയത്തിന്," എന്നായിരുന്നു അവാർഡ് കൈമാറിയപ്പോൾ ആലിയയുടെ വാക്കുകൾ.
കൈകോർത്തുപിടിച്ച് അവാർഡ് ദാന ചടങ്ങിനെത്തിയ ആലിയയും രൺബീറും വേദിയിൽ ഒന്നിച്ച് നൃത്തം ചെയ്യുകയും ചെയ്തു. ഫ്ളോറൽ ഗൗണിൽ അതീവസുന്ദരിയായിട്ടാണ് ആലിയ എത്തിയത്. ‘ഇഷ്ഖ് വാല ലൗ’ എന്ന ഗാനത്തിനായിരുന്നു ഇരുവരും ഒന്നിച്ച് ചുവടുകൾ വെച്ചത്.
View this post on InstagramA post shared by Big Bollywood (@bigbollywoodpage) on
ഇരുവരുടെയും വിവാഹം എപ്പോഴാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ബോളിവുഡും ആരാധകരും. എന്നാൽ വിവാഹം ഉടനെയില്ല എന്നായിരുന്നു അടുത്തിടെ മാധ്യമങ്ങളോട് ആലിയ പ്രതികരിച്ചത്. "അതേക്കുറിച്ച് ചിന്തിക്കാന്‍ ആയിട്ടില്ല. ഞാന്‍ വളരെ ചെറുപ്പമാണ്. ഞങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ അങ്ങനെയൊന്ന് ആവശ്യമാണെന്നു തോന്നുമ്പോള്‍ ഞങ്ങള്‍ അതേപ്പറ്റി ചിന്തിക്കും. എന്നാല്‍ ഇപ്പോള്‍ ഞാന്‍ എന്റെ ജോലിയെ ആണ് വിവാഹം ചെയ്തിരിക്കുന്നത്. എന്റെ ബന്ധം നന്നായി തന്നെ പോകുന്നുണ്ട്," ആലിയ പറഞ്ഞു.
Read more: ‘ഐ ലവ് യൂ, രണ്‍ബീര്‍’, ആയിരങ്ങളെ സാക്ഷിയാക്കി ആലിയ വിളിച്ചു പറഞ്ഞു
ആലിയയും രൺബീറും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ‘ബ്രഹ്മാസ്ത്ര’ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ലോഗോ പ്രകാശനം കുഭമേളയ്ക്കിടെ ആലിയയും രൺബീറും സംവിധായകൻ അയാൻ മുഖർജിയും ചേർന്ന് നിർവ്വഹിച്ചിരുന്നു.
/indian-express-malayalam/media/media_files/uploads/2019/04/alia-ranbir-1.jpg)
/indian-express-malayalam/media/media_files/uploads/2019/04/alia-ranbir.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us