മാതാപിതാക്കളായതിനു ശേഷം ആദ്യമായാണ് റൺബീറും ആലിയയും ഒന്നിച്ച് ആരാധകർക്കു മുന്നിലെത്തുന്നത്. അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ഫൈനൽ കാണാനായി സിനിമാപ്രവർത്തകൻ ലവ് രഞ്ജന്റെ വസിതിയിലെത്തിയതാണ് ഇരുവരും. അർജന്റീന ജേഴ്സി അണിഞ്ഞ് വീടിന്റെ പുറത്തേയ്ക്ക് ഇറങ്ങിവരുന്ന ഇരുവരെയും വീഡിയോയിൽ കാണാം. കാറിലിരുന്നതിനു ശേഷം ക്യാമറ നോക്കി കൈവീശുന്ന ആലിയയെ കാണാനാകും.
2022 നവംബർ 6 നാണ് ആലിയ ഭട്ട്- റൺബീർ കപൂർ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്. മുംബൈയിലെ ഗിർഗാവിലെ എച്ച്എൻ റിലയൻസ് ഹോസ്പിറ്റലിലായിരുന്നു കുഞ്ഞിന്റെ ജനനം. റാഹ എന്നാണ് മകൾക്ക് നൽകിയ പേര്. സോഷ്യൽ മീഡിയിലൂടെ ആലിയ തന്നെയാണ് മകളുടെ പേര് പരിചയപ്പെടുത്തിയത്.
ഈ വർഷം ഏപ്രിലിലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് തൊട്ടു പിന്നാലെ, താൻ ഗർഭിണിയാണെന്ന് ആലിയ പ്രഖ്യാപിച്ചത് ആരാധകർക്ക് വലിയ സർപ്രൈസ് ആയിരുന്നു.
രൺബീറിനും ആലിയയ്ക്കും ഈ വർഷം ഒന്നിൽ കൂടുതൽ റിലീസുകൾ ഉണ്ടായിരുന്നു. അതിൽ ‘ബ്രഹ്‌മാസ്‌ത്ര’ ഇരുവരും ഒന്നിച്ചെത്തിയ ചിത്രമാണ്. ‘ഷംഷേര’യാണ് രൺബീറിന്റെ ചിത്രം. ‘ഗംഗുഭായ് കത്തിയവാഡി,’ ‘ആർ ആർ ആർ,’ ‘ഡാർലിംഗ്സ്’ എന്നിവയാണ് ആലിയയുടെ മറ്റു ചിത്രങ്ങൾ.