തന്റേതായ അഭിനയം കൊണ്ട് ഏവരെയും ഞെട്ടിച്ച അഭിനേത്രിയാണ് ആലിയ ഭട്ട്. ഏത് വേദിയിലുമായി കൊളളട്ടെ പ്രത്യക്ഷപ്പെടുന്നത് നല്ല കിടിലൻ ഗെറ്റപ്പിലാണ്. എന്നാൽ സമൂഹമാധ്യമങ്ങളിലിപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് ആലിയയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ്. ടോപ് ലെസായി ഒരു പൂച്ച കുട്ടിയെ നെഞ്ചോട് ചേർത്താണ് ആലിയ ഈ ചിത്രത്തിലുളളത്. ബോളിവുഡിലെ പ്രശ‌സ്ത ഫോട്ടോഗ്രാഫർ ദാബൂ രത്‌നാനിയാണ് ആലിയയുടെ ഈ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.

തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ദാബൂ രത്‌നാനി തന്നെയാണ് ആലിയയുടെ ഈ ചിത്രങ്ങൾ പങ്ക്‌വച്ചിരിക്കുന്നത്. ആലിയ കൈയ്യിൽ ഒരു പൂച്ചയുമായി നിൽക്കുന്നതിനാൽ ഈ ക്യാറ്റിറ്റ്യൂട് ഇഷ്‌ടമായോ എന്ന ചോദ്യത്തോടെയാണ് ദാബൂ രത്‌നാനി ചിത്രം പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

alia bhatt, actress

കടപ്പാട്: ദാബൂ രത്‌നാനി, ഇൻസ്റ്റഗ്രാം

നേരത്തെ ദാബൂ രത്‌നാനിയുടെ ഈ വർഷത്തെ കലണ്ടറിന്റെ ഫോട്ടോ ഷൂട്ടിലും ആലിയ ഉണ്ടായിരുന്നു. തലയിൽ പൂക്കൾ വെച്ച മനോഹരമായ ലുക്കിലാണ് ആലിയ ഈ ചിത്രത്തിലുളളത്.

alia bhatt, actress

2012 ൽ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ നായികയായി ആലിയയുടെ അരങ്ങേറ്റം. ഹൈവേ (2014), ഉട്താ പഞ്ചാബ് (2016), ഡിയർ സിന്ദഗി (2016) ചിത്രങ്ങളിലെ അഭിനയത്തിലൂടെ ആലിയ പ്രേഷകരുടെ പ്രിയങ്കരിയായി. സിനിമയിലെ ആലിയയുടെ വസ്ത്രധാരണവും വൻ പ്രശംസ നേടിയിട്ടുളളതാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ