ലോകമെങ്ങും തൊഴിലാളി ദിനം ആഘോഷിക്കുകയാണ്. തൊഴിലാളി ദിനത്തിൽ ബോളിവുഡിലെ രണ്ടു സൂപ്പർ താരങ്ങൾ മൺവെട്ടിയും പിക്കാസും കൈയ്യിലെടുത്ത് തൊഴിലാളികളായി മാറി. ചുട്ടു പൊളളുന്ന വെയിലിനെ അവഗണിച്ചാണ് താരങ്ങൾ മണ്ണിലിറങ്ങിയത്.

ആമിർ ഖാനും ആലിയ ഭട്ടുമാണ് മറ്റു ബോളിവുഡ് താരങ്ങൾക്ക് മെയ് ദിനത്തിൽ മാതൃകകളായി മാറിയത്. ആമിർ ഖാന്റെ നേതൃത്വത്തിലുളള പാനി ഫൗണ്ടേഷൻ മഹാരാഷ്ട്രയിലെ മറാത്താവാഡ ഗ്രാമത്തിൽ നടത്തിയ നിർമാണ പ്രവർത്തനങ്ങളിലാണ് ആലിയയും പങ്കാളിയായത്. മൺവെട്ടിയും കൈയ്യിലെടുത്ത് മണ്ണിലേക്കിറങ്ങിയ ആലിയ ആഞ്ഞുവെട്ടി. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ 25 കാരിയായ നടിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ആരാധകർ.

A genuine labour day

A post shared by Alia (@aliaabhatt) on

സത്യമേവ ജയതേ എന്ന ടിവി ഷോയിലൂടെയാണ് ആമിർ ഖാൻ മഹാരാഷ്ട്ര സംസ്ഥാനം നേരിടുന്ന വരൾച്ചയെക്കുറിച്ച് രാജ്യത്തിനു മുന്നിൽ കാണിച്ചു കൊടുത്തത്. 2016 ൽ ആ ഷോയുടെ സംവിധായകൻ സത്യജിത് ഭട്കലുമായി ചേർന്ന് ആമിർ പാനി ഫൗണ്ടേഷന് രൂപം നൽകി. മഹാരാഷ്ട്രയിൽ വരൾച്ച ബാധിച്ച ഗ്രാമങ്ങളെ സഹായിക്കുകയായിരുന്നു ലക്ഷ്യം.

2016 മെയ് ഒന്നിന് ശ്രമദാൻ ക്യാംപെയിന് ആമിർ തുടക്കമിട്ടു. അന്ന് ആയിരത്തോളം പേരാണ് ക്യാംപെയിനിൽ പങ്കെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook