/indian-express-malayalam/media/media_files/uploads/2019/12/alia-bhatt.jpg)
ആലിയ ഭട്ടിന്റെ സഹോദരി ഷഹീൻ ഭട്ട് എഴുത്തുകാരി കൂടിയാണ്. അടുത്തിടെ ഇരുവരും മുംബൈയിൽ നടന്ന പരിപാടിയിൽ ഒരുമിച്ച് പങ്കെടുത്തു. പരിപാടിയിൽ തന്റെ സഹോദരി വിഷാദ രോഗത്തിലൂടെ കടന്നുപോയതിനെക്കുറിച്ച് പറഞ്ഞപ്പോൾ ആലിയയ്ക്ക് സങ്കടം സഹിക്കാനായില്ല. പൊട്ടിക്കരഞ്ഞ ആലിയയെ ഷഹീനും ഷോയുടെ ക്യൂറേറ്ററായ മാധ്യമപ്രവർത്തക ബർക്ക ദത്തും ചേർന്ന് ആശ്വസിപ്പിച്ചു. തന്റെ സഹോദരിയെക്കുറിച്ച് പറയാൻ തുടങ്ങിയാൽ ഏതു നിമിഷവും താൻ കരഞ്ഞേക്കുമെന്ന് അറിയാമായിരുന്നെന്ന് ആലിയ പിന്നീട് പറഞ്ഞു.
ഷഹീനൊപ്പം 26 വർഷമായി താമസിച്ചിട്ടും അവൾക്ക് വിഷാദരോഗം ഉണ്ടായിരുന്നുവെന്നത് അവൾ എഴുതിയ പുസ്തകത്തിലൂടെയാണ് തനിക്ക് മനസിലായതെന്ന് ആലിയ പറഞ്ഞു. ഒരു സഹോദരിയെന്ന നിലയിൽ എനിക്ക് വളരെയധികം വേദന തോന്നിയെന്നും താൻ അവളെ മനസിലാക്കാൻ ശ്രമിച്ചില്ലെന്നും ആലിയ വേദനയോടെ പറഞ്ഞു.
''എന്റെ കുടുംബത്തിൽ അവളാണ് ഏറ്റവും കഴിവുളള വ്യക്തിയെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. പക്ഷേ അവൾ ഒരിക്കലും സ്വയം അത് വിശ്വസിച്ചിരുന്നില്ലെന്നത് എല്ലായ്പ്പോഴും എന്റെ ഹൃദയത്തെ തകർത്തു. ഞാൻ ഏറെ സെൻസിറ്റീവായ വ്യക്തയാണ്. പക്ഷേ അവളെ എനിക്ക് കഴിയുന്നിടത്തോളം മനസിലാക്കാൻ കഴിയാതെ പോയതിൽ എനിക്ക് കുറ്റബോധം തോന്നി'' ഇതു പറയുമ്പോൾ ആലിയ വീണ്ടും കരഞ്ഞു.
View this post on InstagramA post shared by Manav Manglani (@manav.manglani) on
View this post on InstagramA post shared by Manav Manglani (@manav.manglani) on
View this post on InstagramA post shared by Bollywood Access (@bollywoodaccess) on
View this post on InstagramA post shared by ALIA BHATT FAN (@aliabhatt_keralafc_) on
തന്റെ ആത്മകഥയായ ഐ ഹാവ് നെവർ ബീനിലാണ് ഷഹീൻ വിഷാദനാളുകളെക്കുറിച്ച് തുറന്നെഴുതിയത്. കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്ന താൻ ജീവനൊടുക്കാൻവരെ ശ്രമിച്ചതായി അവർ പുസ്തകത്തിൽ വെളിപ്പെടുത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.