scorecardresearch
Latest News

ചിത്രങ്ങൾ​ പരാജയപ്പെട്ടാൽ താരങ്ങൾ ശബളം പുനർനിർണയിക്കേണ്ടതുണ്ടോ?; ആലിയ പറയുന്നു

ഇന്ത്യൻ എക്സ്‌പ്രസിന്റെ പ്രത്യേക പരിപാടിയായ Express Addaയിൽ സംസാരിക്കുകയായിരുന്നു ആലിയ

ചിത്രങ്ങൾ​ പരാജയപ്പെട്ടാൽ താരങ്ങൾ ശബളം പുനർനിർണയിക്കേണ്ടതുണ്ടോ?; ആലിയ പറയുന്നു

ബോളിവുഡിലെ വിജയനായികമാരിൽ ഒരാളാണ് ആലിയ ഭട്ട്. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡിൽ തന്റെയിടം കണ്ടെത്താൻ ആലിയയ്ക്ക് കഴിഞ്ഞു. തിങ്കളാഴ്ച ഇന്ത്യൻ എക്സ്‌പ്രസിന്റെ പ്രത്യേക പരിപാടിയായ Express Addaയിൽ പങ്കെടുക്കവെ ആലിയ ഭട്ട് തന്റെ കരിയറിനെക്കുറിച്ചും സിനിമാ തിരഞ്ഞെടുപ്പുകളെക്കുറിച്ചും സംസാരിച്ചു.

ഇന്ത്യൻ എക്സ്‌പ്രസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ആനന്ദ് ഗോയങ്ക, എക്സ്‌പ്രസ് ഫിലിം ക്രിട്ടിക്സ് ശുഭ്ര ഗുപ്ത എന്നിവരുമായി നടത്തിയ ഒരു മണിക്കൂർ നീണ്ട ചാറ്റിനിടെ, താരപദവിയെ കുറിച്ചും ഹിന്ദി സിനിമാ വ്യവസായത്തിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളെ കുറിച്ചും ആലിയ മനസ്സു തുറന്നു.

“എന്താണ് ഒരാളെ സ്റ്റാറാക്കുന്നത്? അത് ആളുകളുടെ ഇഷ്ടമാണ്, മറ്റൊരു രീതിയിൽ ബോക്‌സ് ഓഫീസിൽ പണം കൊണ്ടുവരുന്നവരും താരങ്ങളാണ്ട്. എന്നാൽ നല്ല ഉള്ളടക്കമില്ലാതെ ഇപ്പോൾ അത് സംഭവിക്കില്ല, ആത്യന്തികമായി ഉള്ളടക്കത്തിന്റെ ശക്തിയാണ് പ്രേക്ഷകരെ സിനിമകളിലേക്ക് ആകർഷിക്കുന്നത്. തീർച്ചയായും, ലാർജർ ദാൻ ലൈഫ് ചിത്രങ്ങൾ സമ്മാനിക്കുന്ന വലിയൊരു അനുഭവമുണ്ട്, അത് ഇല്ലെന്നു പറയാനാവില്ല. എന്നാൽ നല്ല ഉള്ളടക്കത്തിന്റെ ആഴമുള്ള ചിത്രങ്ങൾ കാലാതിവർത്തിയായി നിലനിൽക്കും. അതിനാൽ, നിങ്ങൾ ആളുകൾക്ക് നൽകുന്ന ഉള്ളടക്കത്തിൽ നിന്നാണ് താരപദവി ലഭിക്കുന്നത്,” പുതിയ കാലത്ത് താരപദവി എന്നതിന്റെ നിർവചനമെന്തെന്ന ചോദ്യത്തിന് ആലിയ മറുപടി നൽകി.

നിരവധി പ്രമുഖ ഹിന്ദി സിനിമകൾ ഈ വർഷം ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടിരുന്നു. ചിത്രങ്ങൾ പരാജയപ്പെടുമ്പോൾ താരങ്ങൾ പ്രതിഫലം കുറയ്ക്കേണ്ടതുണ്ടോ? എന്നതിനെ കുറിച്ചും ആലിയ തന്റെ അഭിപ്രായം പ്രകടിപ്പിച്ചു.

“താരങ്ങളുടെ ശമ്പളം സിനിമയുടെ ബഡ്ജറ്റിന് സന്തുലിതമാക്കണമെന്ന് ഞാൻ സമ്മതിക്കുന്നു. എന്നാൽ, ഓരോരുത്തരും എന്ത് ഈടാക്കണമെന്ന് ആരോടും പറയാൻ ഞാൻ ആളല്ല. അവരുടെ സിനിമകൾ മോശം പ്രകടനം കാഴ്ചവച്ചുവെന്ന് അറിഞ്ഞതിന് ശേഷം നടന്മാർ തരാൻ ബാക്കിയുള്ള പണം വേണ്ടെന്ന് വച്ചതിനും പണം തിരികെ നൽകിയതിനുമൊക്കെ നിരവധി ഉദാഹരണങ്ങളുണ്ട്. ഈ വിഷയത്തിൽ പൊതുവേ പുനർമൂല്യനിർണ്ണയം നടക്കേണ്ടതുണ്ടോ എന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, എല്ലാ നിർമ്മാതാക്കളും അങ്ങനെയാണ് ചിന്തിക്കുന്നതെന്ന് എനിക്ക് ഉറപ്പുണ്ട്. താരങ്ങൾ പോലും അങ്ങനെയാണ് ചിന്തിക്കുന്നത്.”

ആലിയ ഭട്ട്, താൻ നിർമ്മാതാവായി അരങ്ങേറ്റം കുറിക്കുന്ന ഡാർലിംഗ്സിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. ആലിയയുടെ പ്രൊഡക്ഷൻ ഹൗസായ എറ്റേണൽ സൺഷൈനും ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റുമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഡാർലിംഗ്സ് ഓഗസ്റ്റ് 5ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Alia bhatt in conversation with anant goenka and shubhra gupta during express adda