മറ്റു ബോളിവുഡ് നടിമാരെ പോലെതന്നെ ഫിറ്റ്നസിൽ ശ്രദ്ധ പുലർത്തുന്ന നടിയാണ് ആലിയ ഭട്ട്. ഫിറ്റ്നസ് ഗുരു രാഘേഷ് യാദവിന്റെ കീഴിലാണ് ആലിയയുടെ പരിശീലനം. ഓരോ ദിവസവും തന്റെ ഫിറ്റ്നസ് പ്രോഗ്രസിനെക്കുറിച്ച് ആലിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ആലിയ ഒരു ചിത്രം പോസ്റ്റ് ചെയ്തു. അതിനൊപ്പം ഫിറ്റ്നസ് ഇഷ്ടപ്പെടുന്നവർക്കായി ഒരു ഉപദേശവും ആലിയ നൽകി. ‘ആകാശം ലക്ഷ്യമിടുക?’. ചിത്രത്തിനു പുറമേ ചില വിഡിയോകളും ആലിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആലിയയുടെ പരിശീലനം കാണുന്പോൾ ശരിക്കും അദ്ഭുതപ്പെട്ടുപോകും.

വളരെ ചുരുങ്ങിയ കാലത്തിനുളളിൽ ബോളിവുഡിൽ തന്റേതായ ഇടംനേടിയ നടിയാണ് ആലിയ. 2012 ൽ പുറത്തിറങ്ങിയ കരൺ ജോഹർ ചിത്രം ‘സ്റ്റുഡന്റ് ഓഫ് ദ ഇയർ’ എന്ന ചിത്രത്തിലാണ് ആലിയ ആദ്യം നായികയാവുന്നത്. ഈ സിനിമയിലെ അഭിനയത്തിന് ആലിയക്ക് ഫിലിംഫെയറിന്റെ മികച്ച പുതുമുഖ നടിക്കുളള പുരസ്കാരം ലഭിച്ചു. ഇതിനുശേഷം പല ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും 2014 ൽ പുറത്തിറങ്ങിയ ‘ഹൈവേ’ ആണ് ആലിയയെ മുൻനിര നായികമാരുടെ നിരയിലേക്ക് എത്തിച്ചത്. 2016 ൽ പുറത്തിറങ്ങിയ ‘ഉഡ്ത പഞ്ചാബ്’ ആലിയയുടെ കരിയറിൽതന്നെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു.

അഭിനേത്രിക്കു പുറമേ നല്ലൊരു ഗായിക കൂടിയാണ് ആലിയ. ആറു ഗാനങ്ങൾ പാടിയിട്ടുണ്ട്. ‘ബദ്രിനാഥ് കി ദുൽഹനിയ’ ആണ് ആലിയയുടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. അഭിനയത്തിനു പുറമേ നിർമാതാവാകാനും ആലിയ പദ്ധതിയിടുന്നതായി സൂചനകളുണ്ട്.

Pull & Push #yasminsbodyimage

A post shared by Alia (@aliaabhatt) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook