താര സുന്ദരി ആലിയ ഭട്ടിന്റെ 26-ാം ജന്മദിനം ദിവസങ്ങള്‍ക്ക് മുമ്പാണ് കഴിഞ്ഞത്. കാമുകനായ രൺബീർ കപൂർ, സുഹൃത്ത് കരൺ ജോഹർ എന്നിവർ ചേർന്ന് പ്രിയപ്പെട്ടവളുടെ ജന്മദിനം ആഘോഷമാക്കുകയായിരുന്നു. ആലിയയുടെ വസതിയിലായിരുന്നു അന്ന് ആഘോഷ പരിപാടികള്‍ നടന്നത്. ആലിയയുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും ആഘോഷത്തിൽ പങ്കെടുക്കാനെത്തി.
Read: രൺബീറിനൊപ്പം ആലിയയുടെ പിറന്നാളാഘോഷം; ചിത്രങ്ങളും വീഡിയോയും
കറുപ്പുനിറത്തിലുള്ള മനോഹരമായ വസ്ത്രമാണ് ആലിയ അണിഞ്ഞിരുന്നത്. രൺബീറിന്റെയും കരൺ ജോഹറിന്റെയും ബാല്യകാലസുഹൃത്തിന്റെയും മാതാപിതാക്കളുടെയും സാന്നിധ്യത്തിൽ ഒന്നിലേറെ കേക്കുകൾ മുറിച്ചാണ് ആലിയ പിറന്നാൾ കൊണ്ടാടിയത്. പിറന്നാള്‍ ആഘോഷത്തിന് പിന്നാലെ ആലിയ തന്റെ വിശ്വസ്തരായ ജോലിക്കാര്‍ക്ക് സഹായവും നല്കി.
Read: കൂട്ടുകാരിയുടെ വിവാഹവേളയിൽ ആനന്ദാശ്രുക്കളോടെ ആലിയ ഭട്ട്
പിറന്നാള്‍ സന്തോഷത്തില്‍ 50 ലക്ഷം രൂപയാണ് ഡ്രൈവര്‍ക്കും സഹായിക്കും ആലിയ നല്‍കിയത്. ഇരുവര്‍ക്കും വീട് വയ്ക്കാനായി 50 ലക്ഷം രൂപയുടെ ചെക്കാണ് ആലിയ ഭട്ട് സമ്മാനിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്രൈവറായ സുനിലും സഹായിയായ അന്മോലും വീടുകള്‍ ബുക്ക് ചെയ്യുകയും ചെയ്തു. ബോളിവുഡില്‍ ആലിയ വന്നത് മുതല്‍ ഇരുവരും നടിയുടെ കൂടെയുണ്ട്. വിശ്വസ്തരായ ജീവനക്കാര്‍ക്ക് ജന്മദിനത്തിന്റെ സന്തോഷം കാരണമാണ് ആലിയ സഹായം നല്‍കിയത്.