ബോളിവുഡിലെ ഏറ്റവും ‘ക്യൂട്ട്’ ആയ താരമായാണ് ആലിയ ഭട്ട് വിലയിരുത്തപ്പെടുന്നത്. കുട്ടിത്തം തുളുമ്പുന്ന മുഖമാണ് ആലിയ ഭട്ടിനെ ആകർഷണീയമാക്കുന്നത്. അഭിനയത്തിന്റെ കാര്യത്തില്‍ താനത്ര കുട്ടിയല്ലെന്നും ആലിയ തെളിയിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലത്തിനുള്ളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്കൊണ്ട് പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ നേടിയെടുക്കാന്‍ ആലിയക്കായി.

താൻ ആത്മഹത്യയേക്കുറിച്ച് പോലും താന്‍ ചിന്തിച്ചു പോയ ഒരു നിമിഷത്തേക്കുറിച്ച് വെളിപ്പെടുത്തുകയാണ് താരം .ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആലിയ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ സ്‌കൂള്‍ അനുഭവത്തേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താന്‍ ആത്മഹത്യയേക്കുറിച്ച് പോലും ചിന്തിച്ച ആ നിമിഷത്തേക്കുറിച്ച് ആലിയ ഭട്ട് വ്യക്തമാക്കിയത്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഓട്ട മത്സരത്തില്‍ തോറ്റ് പോയി. അന്ന് തനിക്ക് സങ്കടം അടക്കാനായില്ല. ആത്മഹത്യയേക്കുറിച്ച് പോലും ചിന്തിച്ചെന്ന് ആലിയ പറഞ്ഞു.

ആ നിമഷത്തില്‍ സ്വാന്തനവുമായി എത്തിയ ടീച്ചറിന്റെ വാക്കുകളാണ് ആലിയക്ക് പ്രചോദനമായത്. ‘വിജയത്തെ ഇത്രകണ്ട് ശ്രേഷ്ഠമെന്ന് കരുതുന്ന നീ വിജയത്തിലെത്താന്‍ പരിശ്രമിക്കുന്നില്ലല്ലോ’ എന്നായിരുന്നു ടീച്ചര്‍ ആലിയയോട് പറഞ്ഞത്.

തനിക്ക് പ്രണയിക്കാന്‍ സമയം ലഭിക്കുന്നില്ലെന്നും ആലിയ പരിഭവിക്കുന്നു. വിവാഹത്തേക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് ആലിയക്കുണ്ട്. 33 വയസിന് ശേഷമേ ഉണ്ടാകു എന്നാണ് ആലിയ പറയുന്നത്. അത് വരെ തനിക്ക് പിടിച്ച് നില്‍ക്കാനുള്ള പഴുതുകള്‍ ഉണ്ട്. ഇപ്പോള്‍ തന്റെ ശ്രദ്ധ പൂര്‍ണമായും സിനിമയിലാണെന്നും ആലിയ ഭട്ട് വ്യക്തമാക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook