/indian-express-malayalam/media/media_files/uploads/2019/03/Alia-Ranbir-featured.jpg)
ബോളിവുഡിന്റെ പ്രിയപ്പെട്ട താരജോഡിയാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. കഴിഞ്ഞ വര്‍ഷമാണ് തങ്ങള്‍ പ്രണയത്തിലാണ് എന്ന് രണ്‍ബീര്‍ സ്ഥിരീകരിച്ചത്. അത്ഭുതത്തോടും ആഹ്‌ളാദത്തോടും കൂടിയാണ് ഇരുവരുടേയും പ്രണയവാര്‍ത്ത ബോളിവുഡ് സ്വീകരിച്ചത്.
പിന്നീട് രണ്‍ബീറിന്റെ കുടുംബത്തോടൊപ്പമുള്ള ആലിയയുടെ യാത്രകളും രണ്‍ബീറിന്റെ സഹോദരി ആലിയയ്ക്ക് സമ്മാനം നല്‍കിയതും താരജോഡികളുടെ അവധിക്കാല ആഘോഷങ്ങളുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞു.
കഴിഞ്ഞദിവസം റാസിയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ആലിയ നടത്തിയ പ്രസംഗം ഏവരുടേയും മനം കവരുന്നതായിരുന്നു.
View this post on InstagramA post shared by Ranbir Kapoor Universe (@ranbirkapooruniverse) on
'മേഘ്‌ന(സംവിധായിക മേഘ്‌ന ഗുല്‍സാര്‍), എന്നെ സംബന്ധിച്ചിടത്തോളം റാസി നിങ്ങളാണ്. നിങ്ങളുടെ രക്തവും വിയര്‍പ്പുമാണ് ഈ ചിത്രം. നിങ്ങളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടവള്‍. വിക്കി(കൗശല്‍), നീയില്ലായിരുന്നെങ്കില്‍ ഈ ചിത്രം പൂര്‍ണമാകില്ലായിരുന്നു. നന്ദി, എന്റെ വഴികാട്ടിയായ കരണിന്. എന്റെ വഴികാട്ടിയും പിതാവും ഫാഷന്‍ പൊലീസുമായതിന്. ഈ രാത്രി സ്‌നേഹത്തിന്റേതാണ്. എന്റെ പ്രിയപ്പെട്ടവന്‍ അവിടെയുണ്ട്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു രണ്‍ബീര്‍,' ആലിയ പറഞ്ഞു.
Read More: ഡ്രൈവര്‍ക്കും സഹായിക്കും വീട് വയ്ക്കാന്‍ 50 ലക്ഷം രൂപ നല്‍കി ആലിയ ഭട്ട്
ഇരുവരുടേയും വിവാഹം അടുത്തു തന്നെ ഉണ്ടാകും എന്ന വാര്‍ത്തകളോട് ആലിയയുടെ പ്രതികരണം ഇങ്ങനെയായിരുന്നു,
'അതേക്കുറിച്ച് ചിന്തിക്കാന്‍ ആയിട്ടില്ല. ഞാന്‍ വളരെ ചെറുപ്പമാണ്. ഞങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ അങ്ങനെയൊന്ന് ആവശ്യമാണെന്നു തോന്നുമ്പോള്‍ ഞങ്ങള്‍ അതേപ്പറ്റി ചിന്തിക്കും. എന്നാല്‍ ഇപ്പോള്‍ ഞാന്‍ എന്റെ ജോലിയെ ആണ് വിവാഹം ചെയ്തിരിക്കുന്നത്. എന്റെ ബന്ധം നന്നായി തന്നെ പോകുന്നുണ്ട്,' ആലിയയുടെ വാക്കുകള്‍.
Read More: കൂട്ടുകാരിയുടെ വിവാഹവേളയിൽ ആനന്ദാശ്രുക്കളോടെ ആലിയ ഭട്ട്
ആലിയയും രണ്‍ബീറും ഒരുമിച്ച് അഭിനയിച്ച ബ്രഹ്മാസ്ത്ര റിലീസിന് ഒരുങ്ങുകയാണ്. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, മൗനി റോയ്, നാഗാര്‍ജുന അക്കിനേനി, ഡിമ്പിള്‍ കപാഡിയ എന്നിവരും ചിതത്തില്‍ പ്രധാനവേഷത്തിലുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us