ഉറ്റ ചങ്ങാതി മേഘ്ന ഗോയലിന്റെ വിവാഹം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ആലിയ ഭട്ട്. സ്കൂൾകാലം തൊട്ടേയുള്ള ആലിയയുടെ കൂട്ടുകാരിയാണ് മേഘ്ന. കൂട്ടുകാരികൾക്കൊപ്പം മേഘ്നയുടെ വിവാഹത്തിന് നൃത്തം ചെയ്യുന്ന ആലിയയുടെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവന്നിട്ടുണ്ട്. ജസ്റ്റിൻ ബീബറിന്റെ ഗാനത്തിനാണ് ആലിയയും കൂട്ടുകാരികളും ചുവടുവച്ചത്.
വിവാഹത്തിനു മുൻപായി നടന്ന ഹൽദി, മെഹന്തി ചടങ്ങുകളിലും ആലിയ പങ്കെടുത്തു. ഹൽദി ചടങ്ങിൽ വൈറ്റ് ഡിസൈൻസിലുളള യെല്ലോ ഡ്രസും അതിനു ചേർന്ന ആഭരണങ്ങളുമാണ് ആലിയ അണിഞ്ഞത്. മേഘ്നയുടെ ബാച്ചിലർ പാർട്ടിയിലും ആലിയ പങ്കെടുത്തിരുന്നു.





ബ്രഹ്മാസ്ത്ര, ആർആർആർ എന്നീ സിനിമകളുടെ പ്രൊമോഷൻ തിരക്കുകളിലാണ് ആലിയ. എസ്.എസ്.രാജമൗലി സംവിധാനം ചെയ്യുന്ന ‘ആർആർആറി’ൽ ആലിയ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അയാൻ മുഖർജിയുടെ ‘ബ്രഹ്മാസ്ത്ര’യിൽ രൺബീർ കപൂറിന്റെ നായിക വേഷത്തിലാണ് ആലിയ എത്തുന്നത്.
Read More: ആലിയയ്ക്കൊപ്പം ജന്മദിനം ആഘോഷിച്ച് രൺബീർ; ചിത്രങ്ങൾ