സിനിമാ താരങ്ങളിൽ പലരുടെയും ബാല്യകാല ചിത്രങ്ങൾ ചിലപ്പോഴൊക്കെ അതിശയിപ്പിക്കാറുണ്ട്. ഇത്തരത്തിൽ ബോളിവുഡിൽ നിന്നുള്ളൊരു ചിത്രം കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകർ. ചെറുപ്രായത്തിൽ തന്നെ ബോളിവുഡിലേക്കെത്തി ആരാധകരുടെ ഹൃദയം കീഴടക്കിയ ആലിയ ഭട്ടിന്റെ ബാല്യകാല ചിത്രം കണ്ടാൽ അത്ര പെട്ടെന്നാർക്കും തിരിച്ചറിയാനാവില്ല.

Read Also: ഊട്ടിയിലെ ഷൂട്ടിംഗ് ആഘോഷമാക്കി ആലിയ, ചിത്രങ്ങൾ

ആലിയ ഭട്ടിന്റെ സഹോദരി ഷഹീൻ ഭട്ട് ആണ് ബാല്യകാലത്തെ ചിത്രം പങ്കുവച്ചത്. ഷഹീന്റെ മടിയിലിരിക്കുന്ന കുഞ്ഞു ആലിയയയുടെ ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. അതേസമയം, ചിത്രം എപ്പോൾ പകർത്തിയതാണെന്ന് ഷഹീൻ വ്യക്തമാക്കിയിട്ടില്ല.

 

View this post on Instagram

 

Now I know why my career as a ventriloquist crashed and burned.

A post shared by (@shaheenb) on

തന്റെ പുതിയ ചിത്രമായ ‘സഡക് 2’വിന്റെ ചിത്രീകരവുമായി ബന്ധപ്പെട്ട് ഏതാനും ദിവസം മുൻപ് ആലിയ ഭട്ട് ഊട്ടിയിൽ എത്തിയിരുന്നു. ആലിയയ്ക്ക് ഒപ്പം അമ്മ സോണി റസ്ദാനും സഹോദരി ഷഹീനും ഉണ്ടായിരുന്നു. ഷൂട്ടിങ് സെറ്റിൽനിന്നുളള ചിത്രങ്ങൾ ആലിയ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിരുന്നു. ‘സഡക് 2’വിന്റെ സംവിധായകൻ ആലിയയുടെ അച്ഛൻ മഹേഷ് ഭട്ട് ആണ്.

 

View this post on Instagram

 

a whole lotta love

A post shared by Alia (@aliaabhatt) on

‘സഡക്’ എന്ന ഹിന്ദി ചിത്രത്തിന്റെ തുടർച്ചയാണ് ‘സഡക് 2’. സഞജയ് ദത്തും പൂജ ഭട്ടുമായിരുന്നു ‘സഡക്കിലെ’ നായികാനായകന്മാർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും പൂജാ ഭട്ട് അഭിനയിക്കുന്നുണ്ട്‌.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook